Webdunia - Bharat's app for daily news and videos

Install App

പതിനേഴുകാരിയെ തുടർച്ചയായി പീഡിപ്പിച്ച സംഭവത്തിൽ ആറു പേർ അറസ്റ്റിൽ

എ കെ ജെ അയ്യര്‍
തിങ്കള്‍, 11 ഏപ്രില്‍ 2022 (16:34 IST)
തൊടുപുഴ: പതിനേഴുകാരിയായ പെൺകുട്ടിയെ ഒന്നര വർഷത്തോളം പീഡിപ്പിച്ച സംഭവത്തിൽ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ദരിദ്ര കുടുംബത്തിലെ അംഗമായ പെൺകുട്ടിയെ ജോലി നൽകാം എന്ന് വിശ്വസിപ്പിച്ചു ഒരു ഇടനിലക്കാരനാണ് പലർക്കും പീഡനത്തിന് ഒത്താശ നൽകിയത്. പീഡനത്തെ തുടർന്ന് പെൺകുട്ടി ഇപ്പോൾ അഞ്ചു മാസം ഗർഭിണിയാണ്.

ഇടനിലക്കാരനായി പ്രവർത്തിച്ച കുമാരമംഗലം സ്വദേശി രഘു എന്ന ബേബി (51), കല്ലൂർക്കാട് വെള്ളാരംകല്ല് സ്വദേശിയും കെ.എസ്.ഇ.ബി ജീവനക്കാരനുമായ സജീവ് (55), രാമയൂരം സ്വദേശി തങ്കച്ചൻ (56), ഇടവെട്ടി സ്വദേശി ബിനു (43), പടിഞ്ഞാറേ കോടിക്കുളം സ്വദേശി തോമസ് ചാക്കോ (27), പെരിന്തൽമണ്ണ സ്വദേശി ജോൺസൺ (50) എന്നിവരാണ് തൊടുപുഴ പോലീസിന്റെ പിടിയിലായത്.

വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗര്ഭിണിയാണെന്നും തുടർന്ന് പീഡനവിവരം അറിഞ്ഞതും. ചൈൽഡ്‌ലൈൻ പ്രവർത്തകരുടെ പരാതിയെ തുടർന്നാണ് പോലീസ് പോക്സോ വകുപ്പ് അനുസരിച്ചു കേസെടുത്തത്.

പെൺകുട്ടിക്ക് പിതാവില്ല, മാതാവ് സുഖമില്ലാതെ കിടപ്പാണ്. ഇത് മുതലെടുത്താണ് ബ്രോക്കറായ ബേബി എന്ന രഘു ജോലി വാങ്ങി നൽകാം എന്ന പേരിൽ പെൺകുട്ടിയെ സമീപിച്ചതും പിന്നീട് പീഡിപ്പിച്ചതും. തുടർന്ന് ഭീഷണിപ്പെടുത്തി വൻ തുക വാങ്ങി ഇയാൾ പെൺകുട്ടിയെ പലർക്കും കാഴ്ചവച്ചു. പതിനഞ്ചോളം പീര് തന്നെ പീഡിപ്പിച്ചതായാണ് പെൺകുട്ടി മൊഴി നൽകിയത്.       

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

വടക്കഞ്ചേരിയിൽ നാലു പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

വിധവകളുടെ നഗരം: ഈ ഇന്ത്യന്‍ നഗരം 'വിധവകളുടെ വീട്' എന്നറിയപ്പെടുന്നുവെന്ന് നിങ്ങള്‍ക്കറിയാമോ?

ഓണക്കിറ്റ് ഇത്തവണ 6 ലക്ഷം കുടുംബങ്ങൾക്ക്, തുണിസഞ്ചി ഉൾപ്പടെ 15 ഇനം സാധനങ്ങൾ

കെപിഎസി രാജേന്ദ്രന്‍ അന്തരിച്ചു

ബസിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ

അടുത്ത ലേഖനം
Show comments