Webdunia - Bharat's app for daily news and videos

Install App

കൊന്നത് വീട്ടുമുറ്റത്ത് വെച്ച്: സംഘത്തിൽ അഞ്ച് ആർഎസ്എസ്, ബിജെപി പ്രവർത്തകർ

Webdunia
തിങ്കള്‍, 21 ഫെബ്രുവരി 2022 (14:08 IST)
അക്രമിസംഘത്തില്‍ അഞ്ചുപേര്‍ ഉണ്ടായിരുന്നെന്ന് കണ്ണൂരില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിന്റെ സഹോദരൻ സുരേന്ദ്രൻ. കൊലപാതകം വീട്ടുമുറ്റത്ത് വെച്ചാണ് നടന്നത്. എല്ലാവരും കണ്ടാലറിയുന്ന ആര്‍എസ്എസ്–ബിജെപി പ്രവര്‍ത്തകരാണ് കൊലപാതകം നടത്തിയത്.
 
ബഹളം കേട്ട് എത്തിയപ്പോൾ അക്രമികൾ ആയുധം വീശി രക്ഷപ്പെടുകയായിരുന്നു. സുരേന്ദ്രൻ പറഞ്ഞു.ക്ഷേത്രവുമായി ബന്ധപ്പെട്ട് ആർഎസ്എസ്സിന്റെയും ബിജെപിയുടെയും ഭീഷണിയുമുണ്ടായിരുന്നു. രാത്രി താമസിച്ചിട്ടും ചേട്ടൻ വരാത്തത് കൊണ്ട് അദ്ദേഹത്തിന്റെ ഭാര്യ വിളിച്ചിട്ടാണ് വീട്ടിൽ വന്നു നിന്നത്.
 
ഇടയ്ക്ക് ഞങ്ങൾ മയങ്ങിപ്പോയി. പിന്നീട് പു‌ലര്‍ച്ചെ ഒന്നര ആയപ്പോൾ ബഹളം കേട്ട് ഓടിച്ചെന്നപ്പോൾ അക്രമികൾ ആയുധം വീശി രക്ഷപ്പെടുകയായിരുന്നു. സഹോദരൻ പറഞ്ഞു.
 
തലശേരി ന്യൂമാഹിക്കടുത്ത് ഇന്നു പുലർച്ചെ ഒന്നരയോടെയാണ് സിപിഎം പ്രവർത്തകൻ പുന്നോൽ സ്വദേശി ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയത്. മത്സ്യത്തൊഴിലാളിയായ ഹരിദാസ് ജോലി കഴിഞ്ഞു മടങ്ങവെ വീടിനു സമീപത്തുവച്ചായിരുന്നു കൊലപാതകം. രണ്ട് ബൈക്കുകളിലായെത്തിയ അക്രമി സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

യു പ്രതിഭ എംഎല്‍എയുടെ മകനും സുഹൃത്തുക്കളും കഞ്ചാവുമായി പിടിയില്‍; വാര്‍ത്ത വ്യാജമെന്ന് യു പ്രതിഭ

ആലുവയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സിന്റെ പിടിയിലായി

ക്രിസ്മസ് ആഘോഷിക്കാന്‍ ബന്ധു വീട്ടിലെത്തി; എരഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു

പിസ്സ ഡെലിവറി ചെയ്യാനെത്തിയ യുവതിക്ക് ടിപ്പ് നല്‍കിയത് കുറഞ്ഞു പോയി; ഗര്‍ഭിണിയെ 14 തവണ കുത്തി പരിക്കേല്‍പ്പിച്ച് യുവതി

വിവാദം മതിയാക്കാം; മന്‍മോഹന്‍ സിങ്ങിന്റെ സ്മാരകത്തിനായി സ്ഥലം അനുവദിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

അടുത്ത ലേഖനം
Show comments