Webdunia - Bharat's app for daily news and videos

Install App

ആദ്യം അടിച്ചുവീഴ്ത്തി, ബോധരഹിതയായ യുവതിയെ പീഡിപ്പിച്ചു, കൊന്ന ശേഷം ചവിട്ടി എല്ലുകള്‍ ഒടിച്ചു; സൈക്കോ കൊലയാളിയെ പോലെ സഹോദരീഭര്‍ത്താവിന്റെ ക്രൂരത

Webdunia
തിങ്കള്‍, 26 ജൂലൈ 2021 (15:33 IST)
കടക്കരപ്പള്ളിയില്‍ നഴ്‌സിനെ സഹോദരിയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കടക്കരപ്പള്ളി പഞ്ചായത്ത് 10-ാം വാര്‍ഡ് തളിശേരിത്തറ ഉല്ലാസിന്റെ മകള്‍ ഹരികൃഷ്ണയെ (26) സഹോദരീഭര്‍ത്താവ് രതീഷാണ് കൊലപ്പെടുത്തിയത്. അതിക്രൂരമായാണ് രതീഷ് കൊല നടത്തിയത്. പൊലീസിനു മുന്നില്‍ പ്രതി കുറ്റം ഏറ്റുപറഞ്ഞു. 
 
രതീഷ് രണ്ട് വര്‍ഷത്തോളമായി ഹരികൃഷ്ണയുടെ പിന്നാലെയാണ്. ഹരികൃഷ്ണയോട് ഇയാള്‍ വിവാഹാഭ്യര്‍ത്ഥനയും നടത്തിയിട്ടുണ്ട്. എന്നാല്‍, ഹരികൃഷ്ണ രതീഷിനെ അവഗണിക്കുകയായിരുന്നു. മാത്രമല്ല ഹരികൃഷ്ണയ്ക്ക് കൂടെ ജോലി ചെയ്യുന്ന സുഹൃത്തുമായി അടുപ്പമുണ്ട്. അതു വിവാഹത്തിലേക്ക് എത്തുമെന്നുമുള്ള സംശയമാണ് രതീഷിനെ കൊണ്ട് ഈ ക്രൂരത ചെയ്യിപ്പിച്ചത്. 
 
ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ താല്‍ക്കാലിക നഴ്‌സായാണ് ഹരികൃഷ്ണ ജോലി ചെയ്യുന്നത്. ജൂലൈ 23 ന് രാത്രി ഡ്യൂട്ടി കഴിഞ്ഞ് ഹരികൃഷ്ണ ചേര്‍ത്തല തങ്കിക്കവലയില്‍ എത്തിയപ്പോള്‍ രതീഷ് സ്‌കൂട്ടറില്‍ തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. ഒപ്പം ജോലി ചെയ്യുന്ന യുവാവുമായുള്ള ഹരികൃഷ്ണയുടെ അടുപ്പത്തെക്കുറിച്ചു ചോദിച്ച് മര്‍ദിക്കുകയും കഴുത്തില്‍ കുത്തിപ്പിടിച്ച് ജനലില്‍ തലയിടിപ്പിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ ഹരികൃഷ്ണ ബോധരഹിതയായി വീണു. ബോധരഹിതയായ ഹരികൃഷ്ണയെ രതീഷ് ലൈംഗികമായി പീഡിപ്പിച്ചു. തുടര്‍ന്ന് പീഡിപ്പിച്ച ശേഷം മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നു.
 
മൃതദേഹത്തില്‍ ഒന്നിലേറെ തവണ ചവിട്ടി എല്ലുകള്‍ ഒടിക്കാന്‍ നോക്കി. പല എല്ലുകളും ഒടിഞ്ഞിട്ടുണ്ട്. മരണം ഉറപ്പിച്ച ശേഷം മൃതദേഹം എവിടെയെങ്കിലും കൊണ്ടുപോയി കുഴിച്ചിടാമെന്നാണ് രതീഷ് ആദ്യം വിചാരിച്ചത്. മഴ വരുമെന്നു കരുതി കുഴിച്ചുമൂടാനുള്ള ശ്രമം ഉപേക്ഷിച്ച് മൃതദേഹം വീണ്ടും മുറിക്കുള്ളിലെത്തിച്ച ശേഷം കടന്നുകളഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Shine Tom Chacko: കേരള പൊലീസിനോടാണോ കളി; ഷൈന്‍ ടോം ചാക്കോയെ കുടുക്കിയ ചോദ്യവലി 'ബ്രില്ല്യന്‍സ്', ഒളിവിലും 'നിരീക്ഷണം'

ആലപ്പുഴ രാമങ്കരി പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ സിപിഎമ്മിനെ തോല്‍പ്പിച്ച് സിപിഐ

നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍; ഞെട്ടലില്‍ സിനിമാ ലോകം

62ല്‍ പിരിഞ്ഞു പോകണമെന്ന മാര്‍ഗ്ഗരേഖ മരവിപ്പിച്ചു; ആശമാരുടെ ആവശ്യങ്ങളില്‍ ഒന്ന് അംഗീകരിച്ച് സര്‍ക്കാര്‍

കര്‍ത്താവ് ചുമന്നതിലും വലിയ കുരിശല്ലെ ചുമക്കുന്നത്, അച്ചിവീട്ടിലെ താമസം മാറ്റു, ശബരീനാഥന്റെ ദുഃഖവെള്ളി പോസ്റ്റില്‍ കോണ്‍ഗ്രസ് പൊങ്കാല

അടുത്ത ലേഖനം
Show comments