ക്ഷേത്രത്തില്‍ ചുരിദാര്‍ വേണ്ടെന്ന് കോടതി; തന്ത്രിയുടെ തീരുമാനം അന്തിമമെന്നും ഹൈക്കോടതി

ക്ഷേത്രത്തില്‍ ചുരിദാര്‍ വേണ്ടെന്ന് ഹൈക്കോടതി

Webdunia
വ്യാഴം, 8 ഡിസം‌ബര്‍ 2016 (12:42 IST)
വിവാദമായ ചുരിദാര്‍ വിഷയത്തില്‍ നയം വ്യക്തമാക്കി ഹൈക്കോടതി. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് സ്ത്രീകള്‍ പ്രവേശിക്കേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കാമെന്ന എക്സിക്യുട്ടിവ് ഓഫീസറുടെ ഉത്തരവിനെതിരെ സമര്‍പ്പിക്കപ്പെട്ട സ്വകാര്യ ഹര്‍ജികള്‍ പരിഗണിച്ച് ആയിരുന്നു ഹൈക്കോടതിയുടെ ഈ ഉത്തരവ്.
 
ചുരിദാര്‍ ആചാരവിരുദ്ധമാണെന്നാണ് ക്ഷേത്ര സമിതിയുടെ നിലപാട്. ഈ വിഷയത്തില്‍ ക്ഷേത്രം തന്ത്രിയുടെ തീരുമാനമാണ് അന്തിമമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ക്ഷേത്രത്തില്‍ ഏത് വേഷം ധരിച്ചു കയറാമെന്ന കാര്യത്തില്‍ അഭിപ്രായം പറയാന്‍ എക്സിക്യുട്ടിവ് ഓഫീസര്‍ക്ക് അവകാശമില്ലെന്നും കോടതി നിരീക്ഷിച്ചു.
 
പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കാമെന്ന് എക്സിക്യുട്ടിവ് ഓഫീസര്‍ കഴിഞ്ഞദിവസം ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍, വിശ്വാസികള്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നതോടെ ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വിഷയം വിടുകയും ഉത്തരവ് മരവിപ്പിക്കുമായിരുന്നു.

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് 10 മാസത്തിനുള്ളില്‍ 314 മരണങ്ങളും 4688 പേര്‍ക്ക് രോഗബാധയും: എലിപ്പനി പിടിമുറുക്കുന്നു, പ്രതിരോധം ഫലപ്രദമല്ലേ?

പിഎം ശ്രീ മരവിപ്പിക്കല്‍ കത്തിന്റെ കരട് തയ്യാറായി; മുഖ്യമന്ത്രി കണ്ട ശേഷം കേന്ദ്രത്തിലേക്ക് പോകും

സ്വര്‍ണ കൊള്ളക്കേസില്‍ മുരാരി ബാബുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; ഉണ്ണികൃഷ്ണന്‍ പോറ്റി റിമാന്‍ഡില്‍

ആശാ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന രാപ്പകല്‍ സമരം അവസാനിപ്പിക്കുന്നു; ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കും

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന IQ ഉള്ള രാജ്യങ്ങള്‍

അടുത്ത ലേഖനം
Show comments