Webdunia - Bharat's app for daily news and videos

Install App

ഒമിക്രോൺ ഭീതി: കേരളവും അതീവജാഗ്രതയിൽ, ആരോഗ്യ പ്രവർത്തകരെ വിമാനത്താവളങ്ങളിൽ സജ്ജരാക്കി

Webdunia
വ്യാഴം, 2 ഡിസം‌ബര്‍ 2021 (19:51 IST)
രാജ്യത്ത് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിലും അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. അതിതീവ്ര വ്യാപനശേഷിയുള്ള വൈറസായതിനാൽ കൂ‌ടുതൽ ശക്തമായ പ്രതിരോധം വേണമെന്നും വീണ ജോർജ് വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.
 
കേന്ദ്ര സർക്കാർ നിർദേശപ്രകാരമുള്ള മുന്നൊരുക്കങ്ങളെല്ലാം തന്നെ സംസ്ഥാനം നടത്തിയിട്ടുണ്ട്. നിലവില്‍ 26 രാജ്യങ്ങള്‍ ഹൈറിസ്‌ക് പട്ടികയിലുണ്ട്. ഈ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധനയും 7 ദിവസം ക്വാറന്റൈനും നിര്‍ബന്ധമാക്കും. എട്ടാം ദിവസം വീണ്ടും പരിശോധന നടത്തും. 
 
ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പോസിറ്റീവ് ആയാല്‍ അവരെ ഐസോലേറ്റഡ് വാര്‍ഡിലേക്ക് മാറ്റും. മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്നവര്‍ പോസിറ്റീവ് ആയാല്‍ വീട്ടീല്‍ ക്വാറന്റൈനില്‍ ഇരിക്കാവുന്നതാണ്. ആരോഗ്യപ്രവർത്തകർ നൽകുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
 
ഒമിക്രോൺ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ വിമാനത്താവളങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരെ സജ്ജരാക്കിയിട്ടുണ്ട്. നിലവില്‍ ഹൈറിസ്‌ക് ഉള്ള ആളുകള്‍ കേരളത്തിലില്ല. നിലവിലുള്ള പ്രാഥമികമായ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം. വാക്‌സിൻ തന്നെയാണ് മികച്ച പ്രതിരോധം. രണ്ടാം ഡോസ് വാക്‌സിൻ എടുക്കാത്തവർ എത്രയും പെട്ടെന്ന് തന്നെ വാക്‌സിൻ എടുക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സ്‌നേഹ തീരം, പീച്ചി ഡാം അടച്ചു; തൃശൂരില്‍ കടുത്ത നിയന്ത്രണം

സൗദിയിലേക്ക് വനിത നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ്; അറിയേണ്ടതെല്ലാം

കാപ്പ കേസ് പ്രതിയെ ട്രെയിനിൽ മോഷണം നടത്തുന്നതിനിടെ പിടികൂടി

പോക്സോ കേസ്: തമിഴ്നാട് സ്വദേശി അഞ്ചു തെങ്ങിൽ പിടിയിലായി

കേരളത്തില്‍ ഇനി റസ്റ്റോറന്റുകളിലും വൈനും ബിയറും? മദ്യനയം ജൂണ്‍ 4ന് ശേഷം

അടുത്ത ലേഖനം
Show comments