മുല്ലപ്പെരിയാർ; കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് കേരളം, രക്ഷാപ്രവർത്തനങ്ങൾക്ക് എൻഡിആർ‍എഫിന്റെ കൂടുതല്‍ വിഭാഗങ്ങൾ കേരളത്തിലേക്കെത്തും

മുല്ലപ്പെരിയാർ; കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് കേരളം, രക്ഷാപ്രവർത്തനങ്ങൾക്ക് എൻഡിആർ‍എഫിന്റെ കൂടുതല്‍ വിഭാഗങ്ങൾ കേരളത്തിലേക്കെത്തും

Webdunia
വ്യാഴം, 16 ഓഗസ്റ്റ് 2018 (09:45 IST)
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി കുറയ്‌ക്കണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെടുന്നതിനായി കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനോടും ആവശ്യപ്പെട്ടു.
 
ആവശ്യപ്പെടുന്ന തരത്തിലുള്ള എല്ലാ സഹായവും നൽകാമെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകുകയും ചെയ്‌തു. അതുകൊണ്ടുതന്നെ മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ ജനങ്ങൾക്ക് കൂടുതൽ ആശങ്കവേണ്ടെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് അണക്കെട്ടിലെ വെള്ളത്തിന്റെ അളവ് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഇതിനകം തന്നെ പിണറായി വിജയൻ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തോട് സഹായം ആവശ്യപ്പെട്ടത്.
 
കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് പ്രധാനമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായും പിണറായി വിജയൻ ഫോണിൽ സംസാരിച്ചിരുന്നു. രക്ഷാപ്രവർത്തനങ്ങൾക്ക് കൂടുതൽ സൈന്യത്തെ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ പല ഗ്രാമങ്ങളും ഒറ്റപ്പെട്ടിരിക്കുകയാണെന്നും അവരോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരസെക്രട്ടറി തമിഴ്നാട് ചീഫ് സെക്രട്ടറിയുമായി സംസാരിച്ചെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് അറിയിച്ചു. എന്‍.ഡി.ആർ‍.എഫിന്റെ കൂടുതല്‍ വിഭാഗങ്ങളെ കേരളത്തിലേക്ക് അയക്കുമെന്നും കൂടുതല്‍ ബോട്ടുകള്‍ എത്തിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

അമേരിക്കൻ വ്യാപാര ഭീഷണികളെ മറികടക്കാൻ ഇന്ത്യ, ചരിത്രപരമായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ അന്തിമഘട്ടത്തിൽ

Kerala Assembly Elections : കേരളത്തിൽ ഭരണവിരുദ്ധ വികാരം ശക്തം, വിഡി സതീശൻ മുഖ്യമന്ത്രിയാകാൻ സാധ്യത: എൻഡിടിവി സർവ്വെ

Sunita Williams : 27 വർഷത്തെ ദീർഘസേവനം, ബഹിരാകാശ യാത്രികയായ സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു

Rahul Mamkoottathil : മൂന്നാമത്തെ പരാതിയിൽ പോലീസ് നീക്കം അതീവരഹസ്യമായി, പരാതിക്കാരി വിദേശത്തെന്ന് സൂചന

എല്ലാം കാണുക

ഏറ്റവും പുതിയത്

അഭിമാനനിറവിൽ കേരളം; വി.എസ് അച്യുതാനന്ദനും ജസ്റ്റിസ് കെ.ടി തോമസിനും പത്മവിഭൂഷൺ; മമ്മൂട്ടിക്കും വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ

എം.ടി – പ്രമീള നായർ ബന്ധവും പുതിയ പുസ്തക വിവാദവും

ഇറാൻ- ഇസ്രായേൽ സംഘർഷ സാധ്യത, പശ്ചിമേഷ്യയിലേക്കുള്ള സർവീസുകൾ റദ്ദാക്കി വിമാനകമ്പനികൾ

സ്ത്രീകളുടെ അമിത സ്വാതന്ത്ര്യം സമൂഹത്തിന് ദോഷം, ഇടപെടേണ്ടത് മതപണ്ഡിതരുടെ കടമയെന്ന് കാന്തപുരം

2.5 കോടി നിക്ഷേപിച്ച സ്വകാര്യ ബാങ്ക് തകർന്നിട്ടും തന്ത്രിക്ക് പരാതിയില്ല, അടിമുടി ദുരൂഹതയെന്ന് പ്രത്യേക അന്വേഷണ സംഘം

അടുത്ത ലേഖനം
Show comments