Webdunia - Bharat's app for daily news and videos

Install App

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അതേസമയം പടിഞ്ഞാറന്‍ രാജസ്ഥാന്‍ കച്ച് മേഖലയില്‍ നിന്ന് ഇന്നത്തോടെ കാലവര്‍ഷം പിന്‍വാങ്ങല്‍ ആരംഭിക്കാന്‍ സാധ്യത

രേണുക വേണു
തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2024 (08:46 IST)
ഇന്ന് സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. 
 
അതേസമയം പടിഞ്ഞാറന്‍ രാജസ്ഥാന്‍ കച്ച് മേഖലയില്‍ നിന്ന് ഇന്നത്തോടെ കാലവര്‍ഷം പിന്‍വാങ്ങല്‍ ആരംഭിക്കാന്‍ സാധ്യത. ഉയര്‍ന്ന ലെവലില്‍ മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. മറ്റൊരു ചക്രവാതചുഴി മ്യാന്മാറിനു മുകളില്‍ സ്ഥിതി ചെയ്യുന്നു. രണ്ട് ചക്രവാതചുഴിയുടെയും സ്വാധീനത്തില്‍ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിനു മുകളില്‍ ന്യുനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. ഇതിന്റെ ഫലമായി കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ ലഭിക്കും. 
 
കേരള തീരത്ത് നാളെ (സെപ്റ്റംബര്‍ 24) രാവിലെ 05.30 മുതല്‍ സെപ്റ്റംബര്‍ 26 രാവിലെ 02.30 വരെ 0.5 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.
 
ജാഗ്രത നിര്‍ദേശങ്ങള്‍
 
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. 
 
മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
 
ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് പീഡനം: ഒന്നും രണ്ടും പ്രതികൾക്ക് തടവ് ശിക്ഷ

നിങ്ങള്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

ബംഗാള്‍ ഉള്‍ക്കടലിന്റെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തമായി

പിപി ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥകളില്‍ ഇളവ്; ജില്ല വിട്ടു പോകുന്നതിന് തടസ്സമില്ല

എഡിജിപി എംആര്‍ അജിത് കുമാറിന്റെ ഡിജിപി പദവിയിലേക്കുള്ള സ്ഥാനക്കയറ്റ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു

അടുത്ത ലേഖനം
Show comments