Webdunia - Bharat's app for daily news and videos

Install App

അരുവിക്കര ഡാമിന്റെ 5 ഷട്ടറുകള്‍ ഉയര്‍ത്തുന്നു: സമീപ പ്രദേശങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം

അഭിറാം മനോഹർ
ചൊവ്വ, 27 മെയ് 2025 (13:49 IST)
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അരുവിക്കര ഡാമിന്റെ 1- 5 വരെയുള്ള ഷട്ടറുകള്‍  ഉയര്‍ത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലും ജലനിരപ്പ് കൂടുന്ന സാഹചര്യത്തിലാണ് ഈ നടപടി.
 
ഇന്ന് (മെയ് 27) ഉച്ചയ്ക്ക് 2 മണിക്ക് അരുവിക്കര ഡാമിലെ 1 മുതല്‍ 5 വരെയുള്ള ഷട്ടറുകള്‍ ഓരോന്നും 20 സെന്റിമീറ്റര്‍ വീതം കൂടി ഉയര്‍ത്തും. ഇതോടെ ആകെ ഉയര്‍ച്ച 200 സെന്റിമീറ്ററായി എത്തും.
 
ജലനിരപ്പ് ഉയരുന്നതിന് അനുസരിച്ച് ഡാമിന് സമീപമുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ് എന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അപകടസാധ്യത ഒഴിവാക്കുന്നതിനായി നദിയിലേക്കുള്ള പ്രവേശനം ഒഴിവാക്കണമെന്നും, അനാവശ്യമായി തീരപ്രദേശങ്ങളിലേയ്ക്ക് പ്രവേശിക്കരുതെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
 
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറാണ് ഈ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.
 
മഴ തുടരുന്ന സാഹചര്യത്തില്‍ നദിതീരത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും, ദുരന്തനിവാരണ സംവിധാനങ്ങള്‍ സജ്ജമാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രിയ സഹോദരൻ, തുർക്കി പ്രസിഡൻ്റിന് നന്ദി അറിയിച്ച് പാക് പ്രധാനമന്ത്രി,പാകിസ്ഥാൻ- തുർക്കി ബന്ധം നീണാൾ വാഴട്ടെ എന്ന് എക്സിൽ പോസ്റ്റ്

പ്രളയ ഭീഷണി : സംസ്ഥാനത്ത് വിവിധ നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ട്; തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ജലസേചന വകുപ്പ്

P.V.Anvar vs Congress: ഞങ്ങളോടു വിലപേശാന്‍ അവന്‍ ആയിട്ടില്ല; അന്‍വറിനെതിരെ കോണ്‍ഗ്രസ് നേതൃത്വം

എഞ്ചിനിയറിങും മെഡിസിനുമല്ലാതെ ഇന്ത്യയില്‍ തിരഞ്ഞെടുക്കാന്‍ കഴിയുന്ന ഏറ്റവും ഉയര്‍ന്ന ശമ്പളമുള്ള 6 തൊഴിലുകള്‍ ഇതാ

സംസ്ഥാനത്തില്‍ സ്വര്‍ണ്ണവില വീണ്ടും വര്‍ധനവ്; ഇന്നത്തെ സ്വര്‍ണവില അറിയാം

അടുത്ത ലേഖനം
Show comments