Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്തെ ആറുജില്ലകളില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത: കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ശ്രീനു എസ്
വെള്ളി, 22 മെയ് 2020 (13:33 IST)
സംസ്ഥാനത്തെ ആറുജില്ലകളില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൂടാതെ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.  തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം എന്നീ ജില്ലകള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

തലസ്ഥാനത്ത് ഇന്നലെ മുതല്‍ കനത്ത കാറ്റും മഴയും തുടരുകയാണ്. ഇതോടെ ജില്ലയുടെ മലയോരമേഖലയും താഴ്ന്ന പ്രദേശങ്ങളും പ്രളയ ഭീതിയിലായി. വീടുകളിലും കടകളിലും വെള്ളം കയറി നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചിറ്റാര്‍ കരകവിഞ്ഞ് വീടുകളില്‍ വെള്ളം കയറി. വെള്ളം കയറിയ വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നുണ്ട്. നഗരത്തില്‍ അജന്ത തീയറ്റര്‍ റോഡ് വെള്ളത്തിനടിയിലായി. കോട്ടൂര്‍, കുറ്റിച്ചല്‍ എന്നീ ഭാഗങ്ങളില്‍ വെള്ളക്കെട്ട് തുടരുകയാണ്.

അതേസമയം അരുവിക്കര ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ തുറന്നതിനാല്‍ കരമനയാറിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാലാണ് ഡാമിന്റെ അഞ്ചു ഷട്ടറുകള്‍ തുറന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

Sunny Thomas: ഇന്ത്യൻ ഷൂട്ടിങ്ങിന്റെ പിതാവ്, ദ്രോണാചാര്യ സണ്ണി തോമസ് അന്തരിച്ചു

Indian Navy: ഒരു ദൗത്യവും ഏറെ ദൂരത്തല്ല, എന്തിനും സജ്ജമായി യുദ്ധക്കപ്പലുകൾ, ചിത്രം പങ്കുവെച്ച് ഇന്ത്യൻ നാവികസേന

ഇന്ത്യ വിട്ടത് 786 പാക്കിസ്ഥാന്‍ പൗരന്മാര്‍; തിരിച്ചെത്തിയത് 1376 ഇന്ത്യക്കാര്‍

യാത്ര ചെയ്യുമ്പോള്‍ ഈ വസ്തുക്കള്‍ ബാഗിലുണ്ടോ, നിങ്ങള്‍ ജയിലിലാകും!

Vedan: 'ഓരോന്നു ചോദിച്ച് വീട്ടുകാരെ ഉപദ്രവിക്കരുത്'; മാധ്യമപ്രവര്‍ത്തകരോടു വേടന്‍ (Video)

അടുത്ത ലേഖനം
Show comments