ആശ്വാസം: അറബിക്കടലില്‍ ചരക്ക് കപ്പല്‍ കത്തുന്ന പ്രദേശത്ത് ശക്തമായ മഴ

കോസ്റ്റുഗാര്‍ഡും നാവികസേനയും മണിക്കൂറുകളായി വെള്ളം ഒഴിക്കുന്നുണ്ട്.

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 11 ജൂണ്‍ 2025 (14:01 IST)
ആശ്വാസമായി അറബിക്കടലില്‍ ചരക്ക് കപ്പല്‍ കത്തുന്ന പ്രദേശത്ത് ശക്തമായ മഴ തുടരുന്നു. തീപിടിച്ചിട്ട് രണ്ടുദിവസം കഴിഞ്ഞെങ്കിലും കണ്ടെയ്‌നറുകളിലേക്ക് തീ പടരുന്നത് തുടരുകയാണ്. ബേപ്പൂരില്‍ നിന്ന് 88 നോട്ടിക്കല്‍ മൈല്‍ മാറി അറബിക്കടലിലാണ് ചരക്ക് കപ്പലുള്ളത്. കോസ്റ്റുഗാര്‍ഡും നാവികസേനയും മണിക്കൂറുകളായി വെള്ളം ഒഴിക്കുന്നുണ്ട്. എങ്കിലും തീ അണയാത്ത സാഹചര്യമാണുള്ളത്. എന്നാല്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് തീയുടെ കാഠിന്യം കുറഞ്ഞിട്ടുണ്ട്.
 
സിംഗപ്പൂര്‍ കപ്പലായ വാന്‍ ഹായ് 503 എന്ന കപ്പലിലാണ് തീ പിടിച്ചത്. അതേസമയം കപ്പലില്‍ നിന്ന് എണ്ണ പടരുന്നത് തടയാന്‍ ഡച്ച് കമ്പനി എത്തും. കപ്പല്‍ ചെരിഞ്ഞു തുടങ്ങിയതായി റിപ്പോര്‍ട്ട് ഉണ്ട്. പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നാവികരില്‍ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. കപ്പലിന്റെ മധ്യഭാഗത്താണ് തീപിടുത്തം രൂക്ഷമായത്. കപ്പല്‍ പത്തു മുതല്‍ 15 ഡിഗ്രി ചരിഞ്ഞതിനാല്‍ കൂടുതല്‍ കണ്ടെയ്നറുകളും കടലില്‍ പതിച്ചിട്ടുണ്ട്. അതേസമയം കാണാതായ നാല് നാവികര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. 
 
കപ്പലില്‍ നിന്ന് ആറു നാവികരെയാണ് രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ ചൈനീസ് പൗരന് 40% വും ഇന്തോനേഷ്യന്‍ പൗരന് 30 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. മറ്റുള്ളവരുടെ നില തൃപ്തികരം എന്നാണ് വിവരം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ വാട്ട്സ്ആപ്പ് അക്കൗണ്ട് ആരെങ്കിലും രഹസ്യമായി ഉപയോഗിക്കുന്നുണ്ടോ? പെട്ടെന്ന് കണ്ടെത്താനുള്ള വഴികള്‍ ഇതാ

മെഡിക്കല്‍ കോളേജില്‍ ആറ് ദിവസത്തേക്ക് ഒപി സേവനങ്ങള്‍ ബഹിഷ്‌കരിക്കാനൊരുങ്ങി ഡോക്ടര്‍മാര്‍

ഉരുക്കിയതും ചുരണ്ടിയതും തേടിയുള്ള അന്വേഷണമാണ് സംസ്ഥാനത്ത് നടക്കുന്നത്: സുരേഷ് ഗോപി

കേരളത്തില്‍ 10 മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് 18 ശൈശവ വിവാഹങ്ങള്‍; പകുതിയും തൃശൂരില്‍

മീശമാധവന്‍ അവാര്‍ഡ് നല്‍കി ബേക്കറിഫാസ്റ്റ് ഫുഡ് ഉടമ; കള്ളന് ജീവിതത്തിലെ 'അവിസ്മരണീയ' നിമിഷം

അടുത്ത ലേഖനം
Show comments