Webdunia - Bharat's app for daily news and videos

Install App

മഴയ്‌ക്ക് ശമനമില്ല; വയനാട്ടിൽ റെഡ്‌ അലേർട്ട് പ്രഖ്യാപിച്ചു

മഴയ്‌ക്ക് ശമനമില്ല; വയനാട്ടിൽ റെഡ്‌ അലേർട്ട് പ്രഖ്യാപിച്ചു

Webdunia
വ്യാഴം, 9 ഓഗസ്റ്റ് 2018 (14:33 IST)
വയനാട്ടില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലാ കലക്ടര്‍ അതീവ ജാഗ്രതാ നിര്‍ദേശം (റെഡ് അലര്‍ട്ട്) പ്രഖ്യാപിച്ചു. മഴയും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മൂലം ജില്ല ഒറ്റപ്പെട്ടിരിക്കുകയാണ്. രണ്ട് ദിവസങ്ങളിലായി 398.71 എം എം മഴയാണ് വയനാട്ടില്‍ പെയ്തത്.
 
മഴ കനത്തതോടെ ജില്ലയിൽ പലയിടങ്ങളിലും പുഴകൾ കരകവിഞ്ഞു. വൈത്തിരിയിൽ വീട്ടിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരു വീട്ടമ്മ മരിച്ചു. വാഹനങ്ങൾ താമരശ്ശേരി ചുരത്തിൽ കുടുങ്ങിയതോടെ നിരവധി യാത്രക്കാരും ചുരത്തിൽ കുടുങ്ങിയിരിക്കുകയാണ്. ചുരത്തില്‍ മണ്ണിടിച്ചിലുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയതിനാല്‍ വാഹനങ്ങള്‍ നിയന്ത്രിച്ചാണ് കടത്തി വിടുന്നത്.
 
പുഴകളിലും തോടുകളിലും ഒരു കാരണവശാലും ഇറങ്ങരുതെന്നും യാത്രകള്‍ പരമാവധി പരിമിതപ്പെടുത്തണമെന്നുമടക്കം കര്‍ശന നിര്‍ദേശങ്ങളാണ് റെഡ് അലര്‍ട്ടില്‍ പൊതുജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ഉരുള്‍പൊട്ടാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ മാറിതാമസിക്കാന്‍ മടിക്കരുതെന്നും നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

പെൺകുട്ടിക്കു നേരെ ഉപദ്രവം: അദ്ധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിരല്‍ ശസ്ത്രക്രിയക്കെത്തിയ നാലുവയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തി

വാഹനാപകടം : യുവാവിനു ദാരുണാന്ത്യം

പോക്സോ കേസ് പ്രതിക്ക് 13 വർഷം കഠിനതടവ്

മെയ് 30തോടുകൂടി കാലവര്‍ഷം കേരളത്തിലെത്തും; വരുന്ന ഏഴുദിവസവും ഇടിമിന്നലോടുകൂടിയ മഴ

അടുത്ത ലേഖനം
Show comments