Webdunia - Bharat's app for daily news and videos

Install App

മലപ്പുറത്ത് കനത്ത മഴ: നാളെ മദ്‌റസകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

അതേസമയം സംസ്ഥാനത്തു കാലവര്‍ഷം ഇന്ന് എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു.

സിആര്‍ രവിചന്ദ്രന്‍
ശനി, 24 മെയ് 2025 (20:15 IST)
മലപ്പുറത്ത് ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും മെയ് 25ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും  മദ്‌റസകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് അവധി പ്രഖ്യാപിച്ചു. അതേസമയം സംസ്ഥാനത്തു കാലവര്‍ഷം ഇന്ന് എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. 
 
സാധാരണയിലും  8 ദിവസം മുന്‍പേ എത്തിയ കാലവര്‍ഷം 2009 ന് ശേഷം( മെയ് 23) ഏറ്റവും നേരത്തെ എത്തിയ കാലവര്‍ഷമാണ് ഇത്തവണത്തെത്. 1990 ( മെയ് 19) ആയിരുന്നു 1975 ന് ശേഷം ഏറ്റവും നേരത്തെ കേരളത്തില്‍ കാലവര്‍ഷം എത്തിയത്. മധ്യ കിഴക്കന്‍ അറബിക്കടലിലെ  തീവ്ര ന്യുനമര്‍ദ്ദം  കൊങ്കണ്‍  തീരത്തിനുമുകളില്‍  രത്‌നഗിരിക്ക് സമീപം കരയില്‍  പ്രവേശിക്കാന്‍ സാധ്യത. മെയ്  27 -ഓടെ  മധ്യ പടിഞ്ഞാറന്‍ -വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു  മുകളിലായി  മറ്റൊരു ന്യുനമര്‍ദ്ദം  കൂടി രൂപപ്പെടാന്‍ സാധ്യത 
കേരളത്തില്‍  അടുത്ത 5  ദിവസം വ്യാപകമായ  മഴയ്ക്ക് സാധ്യത.  
 
മെയ്  24 മുതല്‍ 26 വരെയുള്ള തീയതികളില്‍  ഒറ്റപ്പെട്ട  അതി തീവ്രമായ  മഴയ്ക്കും മെയ്  24 മുതല്‍ 28 വരെയുള്ള തീയതികളില്‍  ഒറ്റപ്പെട്ട അതിശക്തമായ  മഴയ്ക്ക് സാധ്യത.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് കനത്ത മഴ: നാളെ മദ്‌റസകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

High Alert: കടലില്‍ വീണ കാര്‍ഗോ തൊടരുത്; കോസ്റ്റ് ഗാര്‍ഡിന്റെ മുന്നറിയിപ്പ്

40 വര്‍ഷത്തിനിടെ പാക് ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 20000ലധികം ഇന്ത്യക്കാര്‍: ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ

Kerala Weather: കാലവര്‍ഷം എത്തി; വരും ദിവസങ്ങളില്‍ അതീവ ജാഗ്രത, പേടിക്കണം കാറ്റിനെ

കേരളത്തിൽ 28,000 കോവിഡ് മരണം സർക്കാർ മറച്ചുവെച്ചുവെന്ന് വി.ഡി സതീശൻ

അടുത്ത ലേഖനം
Show comments