Webdunia - Bharat's app for daily news and videos

Install App

തച്ചങ്കരി നല്‍കിയ വിശദീകരണം തൃപ്‌തികരം; ഹെല്‍‌മറ്റില്ലാതെ പെട്രോളില്ലെന്ന തീരുമാനം പിന്‍‌വലിക്കില്ലെന്ന് ഗതാഗത മന്ത്രി

സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അനുകൂലമായ മറുപടി ലഭിച്ചുവെന്ന് തച്ചങ്കരി

Webdunia
ശനി, 2 ജൂലൈ 2016 (10:56 IST)
ഹെല്‍‌മറ്റില്ലാതെ പെട്രോള്‍ ഇല്ലെന്ന തീരുമാനത്തെ അനുകൂലിച്ച് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ രംഗത്ത്. ട്രാന്‍‌സ്‌പോര്‍ട്ട് കമ്മീഷ്‌ണര്‍ ടോമിന്‍ ജെ തച്ചങ്കരിയെടുത്ത തീരുമാനം തല്‍ക്കാലത്തേക്ക് പിന്‍‌വലിക്കില്ല.ഈ വിഷയത്തില്‍ ട്രാന്‍‌സ്‌പോര്‍ട്ട് കമ്മീഷ്‌ണര്‍ നല്‍കിയ വിശദീകരണം തൃപ്‌തികരമാണ്. നിര്‍ദേശങ്ങള്‍ നടപ്പാകുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ലഘൂകരിക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു.

ഹെല്‍‌മറ്റില്ലാതെ പെട്രോള്‍ ഇല്ലെന്ന പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ടോമിന്‍ ജെ തച്ചങ്കരി വ്യക്തമാക്കി. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അനുകൂലമായ മറുപടി ലഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

പെട്രോള്‍ ലഭിക്കാന്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ നടപടിയില്‍ ഗതാഗതമന്ത്രി ടോമിന്‍ ജെ തച്ചങ്കരിയോടാണ് വിശദീകരണം തേടിയിരുന്നു. ഗതാഗത കമ്മീഷണര്‍ നടപ്പാക്കിയ പുതിയ പരിഷ്കാരം ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്ന സാഹചര്യം ഉണ്ടാക്കിയാല്‍ അത് പിന്‍വലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനെത്തുടര്‍ന്ന് ഗതാഗതമന്ത്രി നല്‍കിയ വിശദീകരണം നല്‍കിയത്.

ഹെല്‍‌മറ്റില്ലാതെ പെട്രോള്‍ ഇല്ലെന്ന തീരുമാനം ആഗസ്റ്റ് ഒന്നു മുതല്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ആദ്യഘട്ടത്തില്‍ പ്രാവര്‍ത്തികമാക്കുകയും പിന്നീട് സംസ്ഥാനമൊട്ടാകെ ഇത് നടപ്പിലാക്കുകയും ചെയ്യുമെന്നാണ് തച്ചങ്കരി വ്യക്തമാക്കിയിരുന്നത്. ഹെല്‍മറ്റ് ഇല്ലെങ്കില്‍ 1000 രൂപ ഫൈന്‍ ഈടാക്കുകയും ഒന്നില്‍ കൂടുതല്‍ തവണ ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുമെന്നുമാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.  

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

Plus One Admissions: പ്ലസ് വൺ പ്രവേശനം: ഇന്ന് മുതൽ അപേക്ഷിക്കാം, സ്കൂളുകളിൽ ഹെല്പ് ഡെസ്ക്, ജൂൺ രണ്ടിന് ആദ്യ അലോട്ട്മെൻ്റ്

Sophia Qureshi: ഭീകരവാദികളുടെ സഹോദരി: കേണൽ സോഫിയ ഖുറേഷിക്കെതിരെ വിവാദ പരാമർശം നടത്തി ബിജെപി മന്ത്രി

മുഖ്യമന്ത്രിയുടെ തൃശൂര്‍ ജില്ലാതല യോഗം നാളെ; 'എന്റെ കേരളം' മേയ് 18 മുതല്‍ 24 വരെ, പരിപാടികള്‍ ഇങ്ങനെ

അടിമാലിയില്‍ വീടിന് തീപിടിച്ച് സ്ത്രീയും കുട്ടികളും മരിച്ച സംഭവം; കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച് സീനിയര്‍ അഭിഭാഷകന്‍

അടുത്ത ലേഖനം
Show comments