Webdunia - Bharat's app for daily news and videos

Install App

അയല്‍വാസിയുടെ കുളിമുറിയില്‍ മൊബൈല്‍ ക്യാമറ വച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

Webdunia
ഞായര്‍, 12 ജൂണ്‍ 2022 (10:13 IST)
അയല്‍വാസിയുടെ കുളിമുറിയില്‍ മൊബൈല്‍ ക്യാമറ വച്ചതിനു സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. പാലക്കാട് കൊടുമ്പ് അമ്പലപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെതിരെയാണ് പൊലീസ് കേസെടുത്തത്.
 
ഇയാള്‍ക്കെതിരെ സൗത്ത് പൊലീസ് കേസെടുത്തതിനെ തുടര്‍ന്നു പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായും സിപിഎം വെളിപ്പെടുത്തി. കുളിമുറിയുടെ ജനാലയ്ക്കരുകില്‍ ആളനക്കം കേട്ടു വീട്ടമ്മ ബഹളം വച്ചപ്പോള്‍ ഷാജഹാന്‍ ഓടി രക്ഷപ്പെട്ടു. എന്നാല്‍ ഓടുന്നതിനിടെ ഇയാളുടെ മൊബൈല്‍ ഫോണ്‍ നിലത്തു വീണു.
 
ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരാളില്‍ നിന്നാണ് മോശം അനുഭവം ഉണ്ടായതെന്ന് വീട്ടമ്മ പറഞ്ഞു. ഇവരുടെ അയല്‍വാസിയാണ് ഷാജഹാന്‍. എന്താവശ്യം ഉണ്ടെങ്കിലും വീട്ടമ്മയും കുടുംബവും തൊട്ടയല്‍ക്കാരനായ ഷാജഹാനെയായിരുന്നു ആദ്യം വിളിക്കുന്നത്. കുളിമുറിക്കരുകില്‍ ആളനക്കം കേട്ടപ്പോഴും ആദ്യം ഷാജഹാനെയാണ് വിളിച്ചത്. എന്നാല്‍ ഷാജഹാന്‍ ഓടിയപ്പോള്‍ മൊബൈല്‍ അടുത്ത പറമ്പില്‍ വീണിരുന്നു. പിന്നീട് ഷാജഹാന്റെ മൊബൈല്‍ ഫോണ്‍ അടുത്ത പറമ്പില്‍ ബെല്ലടിച്ചതോടെയാണ് വീട്ടമ്മയ്ക്ക് സംശയം തോന്നിയതും പാര്‍ട്ടിയെ വിവരം അറിയിച്ചതും തുടര്‍ന്ന് പൊലീസില്‍ അറിയിച്ചതും.
 
പാര്‍ട്ടി അനുഭാവി കൂടിയായ വീട്ടമ്മയ്ക്കും കുടുംബത്തിനും എല്ലാ പിന്തുണയും നല്‍കുമെന്നാണ് സിപിഎം പുതുശേരി ഏരിയ കമ്മിറ്റി പറയുന്നത്. ഷാജഹാന്‍ ഇപ്പോള്‍ ഒളിവിലാണ്. പൊലീസ് ഇയാളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീട്ടില്‍ പരിശോധന നടത്തി. 
 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments