Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനപാതയിലല്ലാത്ത മദ്യശാലകള്‍ തുറക്കാന്‍ ഹൈക്കോടതിയുടെ അനുമതി

സംസ്ഥാനപാതയിലല്ലാത്ത മദ്യശാലകള്‍ക്ക് ഇനി തുറന്ന് പ്രവര്‍ത്തിക്കാം: ഹൈക്കോടതി

Webdunia
വ്യാഴം, 6 ഏപ്രില്‍ 2017 (15:06 IST)
സംസ്ഥാനപാതയില്ലാത്ത മദ്യാശാലകള്‍ തുറന്നുകൊടുക്കണമെന്ന് ഹൈക്കോടതി. റോഡുകളിലെ മദ്യശാലകള്‍ എക്‌സൈസ് പൂട്ടിയതിനെതതിരെയുള്ള ഹര്‍ജിയിലായിരുന്നു കോടതിയുടെ പരാമര്‍ശം. ഇത്തരം റോഡുകളില്‍ മദ്യശാലകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്നും ഹൈക്കോടതിയുടെ നിര്‍ദ്ദേശം.  
 
പുതിയ കോടതി ഉത്തരവ് വന്നതോടെ  എംജി റോഡിലേതടക്കമുള്ള പ്രധാന നഗരപാതകളിലെ മദ്യശാലകള്‍ക്ക് ലൈസന്‍സ് പുതുക്കി കൊടുക്കേണ്ടിവരും. സംസ്ഥാനത്ത് മൊത്തം ഒമ്പത് ദേശീയപാതകളും77 സംസ്ഥാനപാതകളുമാണുള്ളത്. എന്നാല്‍  ദേശീയപാതകളടക്കം സംസ്ഥാന പാതകളായി വിജ്ഞാപനം ചെയ്യാത്ത റോഡുകളിലെ മദ്യശാലകളും എക്‌സൈസ് അടച്ചുപൂട്ടിയിരുന്നു. ഇതിനെതിരെ ഹോട്ടലുടമകള്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയിലാണിപ്പോള്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. 
 
കോടതിയുടെ നിര്‍ദ്ദേശപ്രകാരം കൊച്ചി നഗരത്തിലെ നാല് സ്റ്റാര്‍ ഹോട്ടലുകളും ബിയര്‍ പാര്‍ലറുകളും തുറക്കും.രണ്ട് ക്ലബുകള്‍ക്കും ബാര്‍ ലൈസന്‍സ് നല്‍കേണ്ടി വരും. കൊച്ചിയില്‍ ഇടപ്പള്ളി മുതല്‍ തേവര വരെയുള്ള പ്രധാന പാത, പഴയ ദേശീയപാത എന്ന നിലയിലാണ് ഇവിടത്തെ ഹോട്ടലുകള്‍ക്കും ക്ലബുകള്‍ക്കും എക്‌സൈസ് ലൈസന്‍സ് പുതുക്കി നല്‍കാതിരുന്നത്. എന്നാല്‍ ഈ പാത സംസ്ഥാനപാതയായി സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിട്ടില്ലെന്ന് പൊതുമരാമത്ത് വകുപ്പ് ഹൈക്കോടതിയില്‍ പറഞ്ഞിട്ടുണ്ട്.
 

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അഫാന്‍റെ നില ഗുരുതരം: അതിജീവിച്ചേക്കാം, പക്ഷേ ജീവിതകാലം മുഴുവന്‍ കോമയിലായിരിക്കും

കൈക്കൂലി: പുതുശേരി പഞ്ചായത്ത് ഓവർസിയർ പിടിയിൽ

മസില്‍ പെരുപ്പിക്കാന്‍ കുത്തിവയ്‌പ്പെടുത്തു; റഷ്യന്‍ ഹള്‍ക്ക് എന്നറിയപ്പെടുന്ന 35കാരനായ ബോഡി ബില്‍ഡര്‍ അന്തരിച്ചു

Kerala Weather: പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു, പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരും; ഈ ജില്ലകളില്‍ അതിതീവ്ര മഴയ്ക്കു സാധ്യത

എല്ലാ തര്‍ക്കങ്ങളും പരിഹരിക്കണം: ഇന്ത്യയുമായി സമാധാന ചര്‍ച്ചയ്ക്ക് താല്‍പര്യം പ്രകടിപ്പിച്ച് പാക്കിസ്ഥാന്‍

അടുത്ത ലേഖനം
Show comments