Webdunia - Bharat's app for daily news and videos

Install App

വ്യക്തിപരമായ അഭിപ്രായങ്ങള്‍ വിധി ന്യായങ്ങളില്‍ ഉണ്ടാകരുതെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 13 ഡിസം‌ബര്‍ 2024 (11:10 IST)
വ്യക്തിപരമായ അഭിപ്രായങ്ങള്‍ വിധി ന്യായങ്ങളില്‍ ഉണ്ടാകരുതെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. വസ്ത്രത്തിന്റെ പേരില്‍ സ്ത്രീകളെ വിലയിരുത്തുന്നത് അംഗീകരിക്കാന്‍ ആവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്. ഇത് പുരുഷ നിയന്ത്രിതമായ സാമൂഹിക വീക്ഷണത്തിന്റെ ഫലമാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും ജസ്റ്റിസ് എംബി സ്‌നേഹതയും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. മാവേലിക്കര കുടുംബകോടതി ഉത്തരവിനെതിരെ രണ്ടു കുട്ടികളുടെ മാതാവായ യുവതി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
 
ധരിക്കുന്ന വസ്ത്രം കണക്കിലെടുത്ത് കുട്ടികളുടെ കസ്റ്റഡി നിഷേധിച്ച കേസിലാണ് വിധി. വസ്ത്രം ധരിക്കുന്നത് ഓരോരുത്തരുടെയും സ്വാതന്ത്ര്യം ആണെന്നും അത് കോടതിയുടെ മോറല്‍ പോലീസിങ്ങിന് വിധേയമാക്കേണ്ടതില്ലെന്നും വ്യക്തിപരമായ അഭിപ്രായങ്ങള്‍ വിധി ന്യായങ്ങളില്‍ ഉണ്ടാകരുതെന്നും കോടതി പറഞ്ഞു. വിവാഹമോചിതയായ യുവതി ശരീരം വെളിപ്പെടുത്തുന്ന വസ്ത്രങ്ങള്‍ ധരിച്ചും പുരുഷ സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിച്ചെന്നും ആരോപിച്ചാണ് കുട്ടികളുടെ കസ്റ്റഡി കുടുംബ കോടതി നിഷേധിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

കല്ലടയാറ്റിലൂടെ 10 കിലോമീറ്റര്‍ ഒഴുകി പോയിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട് വാര്‍ത്തകളില്‍ ഇടം നേടിയ സ്ത്രീ ആത്മഹത്യ ചെയ്ത നിലയില്‍

യൂണിവേഴ്‌സിറ്റി കോളേജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ ആക്രമിച്ച സംഭവം; 4 എസ്എഫ്‌ഐ നേതാക്കളെ സസ്‌പെന്റ് ചെയ്തു

കൊല്ലത്ത് പണിതീരാത്ത വീട്ടില്‍ 17445 രൂപ വൈദ്യുതി ബില്‍; തുക ഈടാക്കുന്നത് ഇലക്ട്രിഷനില്‍ നിന്നെന്ന് കെഎസ്ഇബി

ശബരിമലയില്‍ സന്നിധാനത്തെ മേല്‍പ്പാലത്തില്‍ നിന്ന് താഴേക്ക് ചാടിയ അയ്യപ്പഭക്തന്‍ മരിച്ചു

കാട്ടാന ആക്രമണം; കൈകൂപ്പി അപേക്ഷിച്ച് കളക്ടർ, 6 മണിക്കൂർ നീണ്ട പ്രതിഷേധങ്ങൾക്കൊടുവിൽ മൃതദേഹം വിട്ടുനൽകി

അടുത്ത ലേഖനം
Show comments