Webdunia - Bharat's app for daily news and videos

Install App

മൺറോ തുരുത്തിൽ സിപിഎം പ്രവർത്തകനെ ബിജെപി പ്രവർത്തകൻ വെട്ടിക്കൊന്നു; അഞ്ച് പാഞ്ചായത്തുകളിൽ സിപിഎം ഹർത്താൽ

Webdunia
തിങ്കള്‍, 7 ഡിസം‌ബര്‍ 2020 (08:49 IST)
കുണ്ടറ: കൊല്ലം മൺറോതുരുത്തിൽ സിപിഎം പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. മൺറൊത്തുരുത്ത് മയൂഖം ഹോംസ്റ്റേ ഉടമ മണിലാൽ 50 ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഡൽഹി പൊലീസിൽ നിന്നും വിരമിച്ച തുപ്പാശേരി വീട്ടിൽ അശോകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ബിജെപി പ്രവർത്തകനാണ്. ഇരുവരും തമ്മിൽ വാകേറ്റമുണ്ടാവുകയും, ഇത് കൊലപാതകത്തിൽ കലാശിയ്ക്കുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം.
 
തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ച ശേഷം കാനറ ബാങ്കിന് സമീപത്തായി ആളുകൾ രാഷ്ട്രീയ ചർച്ചകൾ നടത്തുന്നതിനിടെ മദ്യ ലഹരിയിലായിരുന്ന അശോകൻ അസഭ്യ വർഷം നടത്തുകയായിരുന്നു. ഇതു കേട്ടുവന്ന മണിലാൽ അശോകനുമായി തർക്കത്തിലാവുകയും അസഭ്യം പറച്ചിൽ വീണ്ടും തുടർന്നപ്പോൾ അശോകനെ അടിയ്ക്കുകയും ചെയ്തു. അവിടെ നിന്നും പോവുകയായിരുന്ന മണിലാലിനെ അശോകൻ പിന്നിൽനിന്നും കുത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. മണിലാലിനെ ഉടൻ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. സംഭവത്തെ തുടർന്ന് അഞ്ച് പഞ്ചായത്തുകളിൽ സിപിഎം ഹർത്താൽ പ്രഖ്യാപിച്ചിരിയ്കുകയാണ് മണ്‍റോ തുരുത്ത്, കിഴക്കേ കല്ലട, പേരയം, കുണ്ടറ, പെരിനാട് എന്നീ പഞ്ചായത്തുകളിലാണ് ഹർത്താൽ

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

തയ്യല്‍ കടക്കാരന് വൈദ്യുതി ബില്ല് 86 ലക്ഷം രൂപ! പിന്നീട് നടന്നത്

തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍; സുരേന്ദ്രന്‍ രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍

ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും പുറത്താക്കാനൊരുങ്ങി ട്രംപ്; ജനുവരി 20ന് എന്ത് സംഭവിക്കുമെന്ന് കണ്ണുനട്ട് അമേരിക്ക

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

അടുത്ത ലേഖനം
Show comments