Webdunia - Bharat's app for daily news and videos

Install App

വയോധികന്റെ രണ്ടരക്കോടി രൂപ തട്ടിയെടുത്ത കേസില്‍ യുവാവും യുവതിയും പിടിയിൽ

എ കെ ജെ അയ്യർ
ബുധന്‍, 6 നവം‌ബര്‍ 2024 (17:36 IST)
തൃശൂര്‍: ഹണി ട്രാപ്പിലൂടെ വയോധികന്റെ രണ്ടര കോടി രൂപാ തട്ടിയെടുത്ത  കൊല്ലം സ്വദേശികളായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ടോജന്‍, ഷമി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 
 
പണം തട്ടിയെടുത്തു എന്ന തൃശൂര്‍ പൂങ്കുന്നം സ്വദേശിയുടെ പരാതിയിലാണ് തൃശൂര്‍ വെസ്റ്റ് പൊലീസ് പ്രതികളെ പിടികൂടിയത് . പ്രതികളായ കൊല്ലം സ്വദരികള്‍ യൂട്യൂബ് ചാനലിലൂടെയാണ് പരാതിക്കാരനെ ഹണിട്രാപ്പില്‍ കുടുക്കിയത്. ഇവരില്‍ നിന്ന് മൂന്നുവാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു.
 
രണ്ട് വര്‍ഷം മുന്‍പാണ് സാമൂഹിക മാധ്യമത്തിലൂടെ വയോധികന്‍ യുവതിയുമായി പരിചയത്തിലായത്.വിവാഹിതയല്ലെന്ന് പറഞ്ഞാണ് യുവതി വയോധികനുമായി അടുത്തത്. ഇതിനിടെ പല തവണകളായി യുവതി വയോധിനില്‍ പണം വാങ്ങുകയും ചെയ്തു.പിന്നീട് പണം ലഭിക്കാതെ വന്നതോടെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു.  സഹികെട്ടാണ് വയോധികന്‍ തൃശൂര്‍ വെസ്റ്റ് പോലീസില്‍ പരാതി നല്‍കിയത്. വയോധികനില്‍ നിന്നും തട്ടിയെടുത്ത പണം ഉപയോഗിച്ച് വാങ്ങിയ 60 പവന്റെ സ്വര്‍ണ ആഭരണങ്ങളും വാഹനങ്ങളും പൊലീസ് പിടികൂടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്തെ പ്രമുഖ ബാങ്കുകളിലെ ലോക്കര്‍ ചാര്‍ജ്ജുകള്‍ എത്രയെന്ന് അറിയാമോ

ട്രംപ് വന്നത് ഇസ്രയേലിനു ഇഷ്ടപ്പെട്ടോ? ചരിത്രപരമായ തിരിച്ചുവരവെന്ന് വാഴ്ത്തി നെതന്യാഹു

Donald Trump US President: വൈറ്റ് ഹൗസ് 'റേസില്‍' ട്രംപിന് ജയം; യുഎസിന്റെ 47-ാം പ്രസിഡന്റ്

ഇനി അമേരിക്കയുടെ സുവർണ കാലാം, ജനങ്ങളെ അഭിസംബോധന ചെയ്ത് ട്രംപ്

വീട്ടിലിരുന്ന് സമ്പാദിക്കാമെന്ന വാര്‍ത്തയില്‍ ചാടി വീഴരുത്, പണവും പോകും മാനവും പോകും!

അടുത്ത ലേഖനം
Show comments