Webdunia - Bharat's app for daily news and videos

Install App

കോഴി കിണറ്റിൽ വീണു; രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വീട്ടമ്മക്ക് ദാരുണാന്ത്യം

പാലക്കാട് കോട്ടായി കമ്പക്കുളം വീട്ടില്‍ രാജേഷിന്റെ ഭാര്യ ശോഭനയാണ് മരിച്ചത്.

റെയ്‌നാ തോമസ്
ചൊവ്വ, 18 ഫെബ്രുവരി 2020 (09:03 IST)
കിണറ്റില്‍ വീണ കോഴിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വീട്ടമ്മ മരിച്ചു. കോഴിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന് ഇടയില്‍ വീട്ടമ്മ കിണറ്റിലേക്ക് വീഴുകയായിരുന്നു.
 
പാലക്കാട് കോട്ടായി കമ്പക്കുളം വീട്ടില്‍ രാജേഷിന്റെ ഭാര്യ ശോഭനയാണ് മരിച്ചത്. അപകടം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഭര്‍ത്താവ് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ശോഭനയെ കാണാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
 
അഗ്നരക്ഷാ സേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പരിശോധനയില്‍ കിണറ്റില്‍ വീണ കോഴിയെ രക്ഷിക്കാന്‍ ഉപയോഗിച്ച കൊട്ടയും കണ്ടെത്തി. ഇതോടെയാണ് കോഴിയെ രക്ഷിക്കാനുള്ള ശ്രമത്തിന് ഇടയിലാവാം അപകടം പിണഞ്ഞത് എന്ന് വ്യക്തമായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പോലീസില്‍ ആത്മഹത്യ തുടര്‍ക്കഥയാകുന്നു; പിറവം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ആലുവയില്‍ മുട്ട കയറ്റി വന്ന ലോറിക്ക് പിന്നില്‍ സ്വകാര്യ ബസിടിച്ച് അപകടം; റോഡില്‍ പൊട്ടിവീണത് ഇരുപതിനായിരത്തോളം മുട്ടകള്‍!

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

ബാബറിന്റേതല്ല, ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ശ്രീബുദ്ധന്റെയും പാരമ്പര്യം മാത്രമേ ഇന്ത്യയില്‍ നിലനില്‍ക്കുകയുള്ളുവെന്ന് യോഗി ആദിത്യനാഥ്

മന്ത്രവാദിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കോഴിയെ ജീവനോടെ വിഴുങ്ങി; പോസ്റ്റുമോര്‍ട്ടത്തില്‍ കോഴിക്കുഞ്ഞിനെ ജീവനോടെ കണ്ടെത്തി!

അടുത്ത ലേഖനം
Show comments