''വരുന്നു ഒരു വലിയ വിപ്ലവം'' - പ്രധാനമന്ത്രി വെളിപ്പെടുത്തി!

മൂന്ന് വർഷം മുമ്പ് അഴിമതിയായിരുന്നു, ഇന്ന് വിജയമാണ്: നരേന്ദ്ര മോദി

Webdunia
ശനി, 31 ഡിസം‌ബര്‍ 2016 (07:55 IST)
ഭീം ആപ്പ് - അഥവാ ഡിജിറ്റൽ മൊബൈൽ ആപ്പ്. ഡിജിറ്റൽ ഇടപാടുകൾക്കായുള്ള മൊബൈൽ ആപ്പ് പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പണരഹിത സമ്പദ്​വ്യവസ്​ഥയെന്ന സർക്കാരി​ന്റെ സ്വപ്​നം സഫലമാക്കുന്നതിന്​ വേണ്ടിയാണ്​ ഭീം ആപ്പ്​ എന്ന പുതിയ ആപ്ളിക്കേഷൻ പ്രധാനമന്ത്രിയുടെ നേതൃത്ത്വത്തിൽ ഇന്നലെ​ പുറത്തിറക്കിയത്​. 
 
'പെരുവിരലിലാണ് നിങ്ങളുടെ ബാങ്കും ബിസിനസും. ഒരു വലിയ വിപ്ലവം വരികയാണ്. ഭീം ആപ്പ് ലോകത്തെ ഏറ്റവും വലിയ അത്ഭുതമാകും’ - ആപ്പ് പുറത്തിറക്കിയശേഷം പ്രധാനമന്ത്രി പറഞ്ഞ വാക്കുകളാണിത്. ഭാരത്​ ഇൻറർഫേസ്​ ആപ്പ്​ ​എന്നതിന്റെ ചുരക്കപ്പേരാണ്​ ഭീം ആപ്പ്​. നാഷണൽ പേയ്​മെൻറ്​ കോർപ്പറേഷനാണ്​ പുതിയ ആപ്പ്​ നിർമ്മിച്ചിരിക്കുന്നത്​. യൂണിഫൈഡ്​ യൂസർ ഇൻറർഫേസ്​ എന്ന സംവിധാനം ഉപയോഗിച്ചാണ്​ പുതിയ ആപ്പ്​ളിക്കേഷൻ പ്രവർത്തിക്കുക.
 
ആപ്പിന്റെ ഉപയോഗവും വളരെ ഈസിയാണ്. ഉപയോഗിക്കാൻ ഇന്റർനെറ്റ് വേണമെന്ന നിർബന്ധമില്ല. നിങ്ങൾ ഒരിക്കലെങ്കിലും ഡിജിറ്റൽ പണമിടപാട് നടത്തൂ. നിങ്ങളതിനു അടിമപ്പെടും എന്ന് മോദി ഉറപ്പ് നൽകുകയാണ്. കഴിഞ്ഞ 50 ദിവസമായിട്ട് മാധ്യമങ്ങൾ തന്നെകുറിച്ചാണ് വാർത്ത നൽകുന്നതെന്നും മോദി പറഞ്ഞു. ഡിജിറ്റൽ ഇടപാടുകൾക്ക് നമ്മുടെ രാജ്യത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കും. മൂന്നു വർഷങ്ങൾ മുന്‍പുള്ള പത്രങ്ങൾ ശ്രദ്ധിക്കൂ. അഴിമതിയെക്കുറിച്ചുള്ളതായിരുന്നു അവയിൽ അധികവും. എന്നാൽ ഇന്ന് വിജയത്തെക്കുറിച്ചുള്ള വാർത്തകളാണുള്ളതെന്നും മോദി പറഞ്ഞു. 

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പാക്കിസ്ഥാന്റെ വ്യോമാക്രമണത്തിന് തക്ക സമയത്ത് മറുപടി നല്‍കുമെന്ന് താലിബാന്‍

വടക്കു കിഴക്കന്‍ ഇന്ത്യയിലുള്ള ജൂതന്മാരെ ഇസ്രായേല്‍ കൊണ്ടുപോകുന്നു; പദ്ധതിക്ക് ഇസ്രയേല്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി

കന്യാകുമാരി കടലിനും സമീപത്തുമായി തുടരുന്ന ചക്രവാതച്ചുഴി ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

പോലീസുകാരനില്‍ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സ്പാ ജീവനക്കാരി അറസ്റ്റില്‍

'പോകല്ലേ, ഞങ്ങളുടെ കൂടെ നില്‍ക്ക്'; ട്വന്റി - ട്വന്റി സ്ഥാനാര്‍ഥിയുടെ കാലുപിടിച്ച് വി.ഡി.സതീശന്‍

അടുത്ത ലേഖനം
Show comments