Webdunia - Bharat's app for daily news and videos

Install App

ഭര്‍ത്താവിന്റെ മുന്നില്‍വെച്ച് ലൈലയുമായി ലൈംഗികബന്ധം, അനുഗ്രഹം വരാന്‍ വേണ്ടിയാണെന്ന് വിശ്വസിച്ച് എല്ലാം കണ്ടുനിന്ന് ഭഗവല്‍ സിങ്; ആഭിചാര ക്രിയയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

റാഷിദ് എന്ന വ്യാജ പേരുള്ള ഷാഫിയെ ഭഗവല്‍ സിങ്ങിനും ലൈലയ്ക്കും പൂര്‍ണ വിശ്വമായിരുന്നു

Webdunia
ചൊവ്വ, 11 ഒക്‌ടോബര്‍ 2022 (15:49 IST)
Laila

കുടുംബത്തിന് ഐശ്വര്യം കിട്ടാനെന്ന് തെറ്റിധരിപ്പിച്ചാണ് ഷിഹാബ് എന്ന മുഹമ്മദ് ഷാഫി ഭഗവല്‍ സിങ്ങിന്റെ കുടുംബവുമായി അടുക്കുന്നത്. ഭഗവല്‍ സിങ്ങും ഭാര്യ ലൈലയും ഷാഫിയെ വിശ്വസിച്ചു. 'ശ്രീദേവി' എന്ന പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി തിരുമ്മു ചികിത്സകനായ ഭഗവല്‍ സിങ്ങുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു ഷാഫി ആദ്യം ചെയ്തത്. റാഷിദ് എന്ന സിദ്ധനെ കണ്ടാല്‍ വീട്ടില്‍ ഐശ്വര്യം ഉണ്ടാകാന്‍ വഴിയുണ്ടാകുമെന്ന് ഷാഫി ഭഗവല്‍ സിങ്ങിനെ പറഞ്ഞു ധരിപ്പിച്ചു. 
 
തുടര്‍ന്നാണ് റാഷിദ് എന്ന സിദ്ധന്റെ നമ്പര്‍ 'ശ്രീദേവി' എന്ന വ്യാജ അക്കൗണ്ടില്‍ നിന്ന് ഷാഫി അയച്ചു കൊടുത്തത്. റാഷിദിന്റെ നമ്പര്‍ ആണെന്ന് പറഞ്ഞ് ഷാഫി അയച്ചത് തന്റെ തന്നെ നമ്പറാണ്. ഭഗവല്‍ സിങ്, ലൈല ദമ്പതികള്‍ക്ക് മുന്നില്‍ റാഷിദ് എന്ന സിദ്ധനായി എത്തിയതും ഷാഫി തന്നെയാണ്. 
 
റാഷിദ് എന്ന വ്യാജ പേരുള്ള ഷാഫിയെ ഭഗവല്‍ സിങ്ങിനും ലൈലയ്ക്കും പൂര്‍ണ വിശ്വമായിരുന്നു. കുടുംബത്തിനു ഐശ്വര്യം വരാന്‍ ഷാഫി പറയുന്നത് എന്തും ചെയ്യാന്‍ ഇരുവരും തയ്യാറായി. ആഭിചാര ക്രിയകളുടെ ഭാഗമായി ഭഗവല്‍ സിങ്ങിന്റെ ഭാര്യ ലൈലയുമായി ഷാഫി പലതവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഐശ്വര്യം കിട്ടാനാണെന്ന് വിശ്വസിച്ച് ഭഗവല്‍ സിങ് ഇതെല്ലാം കണ്ടുനിന്നു. ലൈലയും പൂര്‍ണ്ണ സമ്മതം മൂളി. പിന്നീടാണ് കൂടുതല്‍ ഐശ്വര്യം കിട്ടാന്‍ നരബലി വേണമെന്ന് ഷാഫി ആവശ്യപ്പെട്ടത്. 
 
നരബലിക്കായി സ്ത്രീകളെ കൊണ്ടുവരാമെന്ന് ഏറ്റത് ഷാഫി തന്നെയാണ്. ഇതിനായി ദമ്പതിമാരില്‍ നിന്ന് ലക്ഷങ്ങള്‍ കൈപറ്റുകയും ചെയ്തു. ഇരകളായ സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ചാണ് ഷാഫി ഇലന്തൂരിലെ ഭഗവല്‍ സിങ്ങിന്റെ വീട്ടിലേക്ക് എത്തിച്ചത്. ലോട്ടറി വില്‍പ്പനക്കാരായ തൃശൂര്‍ വാഴാനി സ്വദേശിനി റോസിലി, കൊച്ചി പൊന്നുരുന്നിയില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശിനി പത്മ എന്നിവരാണ് കൊല്ലപ്പെട്ടത്. 
 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം