Webdunia - Bharat's app for daily news and videos

Install App

'ഇടവപ്പാതി'- ഒരു മൊബൈൽ ആപ്പ്; മഴക്കാല ശുചീകരണത്തിൽ സർക്കാരിനൊപ്പം പങ്കാളിയാകൂ

മഴക്കാല ശുചീകരണ ക്യാമ്പെയ്ൻ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി പ്രത്യേക സോഫ്റ്റ്‌വെയർ സംവിധാനവും മൊബൈൽ ആപ്പും ഒരുങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇടവപ്പാതി എന്ന മ

Webdunia
ശനി, 11 ജൂണ്‍ 2016 (15:59 IST)
മഴക്കാല ശുചീകരണ ക്യാമ്പെയ്ൻ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി പ്രത്യേക സോഫ്റ്റ്‌വെയർ സംവിധാനവും മൊബൈൽ ആപ്പും ഒരുങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇടവപ്പാതി എന്ന മൊബൈൽ ആപ്പ് സമൂഹത്തിന് ഉപകാരപ്രദമാകുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.
 
പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്:
 
മഴക്കാല ശുചീകരണ ക്യാമ്പെയ്ൻ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി പ്രത്യേക സോഫ്റ്റ്‌വെയർ സംവിധാനവും മൊബൈൽ ആപ്പും സജ്ജമാക്കിയിട്ടുണ്ട്.  
 
ശുചീകരണ പ്രവർത്തനങ്ങളിൽ അടിയന്തിര ശ്രദ്ധ പതിയേണ്ട സ്ഥലങ്ങളുടെ ചിത്രങ്ങൾ പൊതുജനങ്ങൾക്ക് ‘ഇടവപ്പാതി’ എന്ന മൊബൈൽ ആപ്പിൽ കൂടി അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരുവാൻ കഴിയും. ശുചീകരണയത്നത്തിൽ ശ്രദ്ധിക്കേണ്ട ഇടങ്ങൾ ഫോട്ടോയെടുത്ത് അയയ്ക്കുവാനുള്ള ‘ഇടവപ്പാതി’ എന്ന ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
 
ഇതിനുപുറമേ മാതൃകാപരമായ ശുചീകരണപ്രവർത്തനങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും അപ്‌ലോഡ് ചെയ്യുന്നതിനും സംവിധാനമുണ്ട്. ഗൂഗിൾ‌ മാപ്പിന്റെ സഹായത്തോടെ ജിയോറ്റാഗ് ചെയ്ത് സോഫ്റ്റ്‌വെയറിലൂടെ ലഭിക്കുന്ന ചിത്രങ്ങൾ പദ്ധതിയുടെ അവലോകനത്തിനും അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനും വിനിയോഗിക്കാം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക്, അവരുടെ മാതൃകാ പദ്ധതികൾ http://monsoon.cmcc.kerala.gov.in/ എന്ന സൈറ്റിൽ അപ്‌ലോഡ് ചെയ്യാവുന്നതാണ്.

വായിക്കുക

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

മകള്‍ അന്യമതക്കാരന്റെ കൂടെ ഒളിച്ചോടി പോയി; യുവതിയുടെ മരണാനന്തര ചടങ്ങുകള്‍ നടത്തി കുടുംബം

സംസ്ഥാനത്ത് എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു; ഈ ആഴ്ച സംസ്ഥാനത്ത് മഴ കനക്കും

Israel - Iran Ceasefire, 10 Points: ട്രംപ് കടാക്ഷത്തില്‍ വെടിനിര്‍ത്തലെന്ന് ഇസ്രയേല്‍; സൈനികത്താവളങ്ങള്‍ ലക്ഷ്യമിട്ട ഇറാന്റെ നീക്കത്തില്‍ 'ടെന്‍ഷന്‍'

VS Achuthanandan Heath Condition: വി.എസ്.അച്യുതാനന്ദന്‍ ഐസിയുവില്‍ തുടരുന്നു; ആരോഗ്യനിലയില്‍ നേരിയ പുരോഗതി

Iran- Israel Ceasefire: ഒടുവിൽ സമാധാനം,മിഡിൽ ഈസ്റ്റ് ശാന്തിയിലേക്ക്, വെടിനിർത്തൽ അംഗീകരിച്ച് ഇറാനും ഇസ്രായേലും, കരാർ ലംഘിക്കരുതെന്ന് ട്രംപ്

അടുത്ത ലേഖനം
Show comments