Webdunia - Bharat's app for daily news and videos

Install App

പതിനാലുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 53 വർഷം കഠിന തടവ്

എ കെ ജെ അയ്യര്‍
വെള്ളി, 2 ഫെബ്രുവരി 2024 (18:27 IST)
ഇടുക്കി: പതിനാലുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലെ പ്രതിയെ കോടതി 53 വർഷത്തെ കഠിന തടവിനും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു. തൊടുപുഴ കാരിക്കോട് തെക്കുംഭാഗം പുറമാടം അജി എന്ന 44 കാരനെയാണ് ശിക്ഷിച്ചത്.
 
2016 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൊടുപുഴ ഡോക്സോ പ്രത്യേക കോടതി ജഡ്ജി നിക്സൺ എം. ജോസഫാണ് ശിക്ഷിച്ചത്.
 
ആളില്ലാത്ത സമയത്ത് വീട്ടിലെത്തിയ പെൺകുട്ടിയെ പ്രതി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. ഭയന്ന പെൺകുട്ടി വിവരം പുറത്തറിയിച്ചില്ല. എന്നാൽ കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അദ്ധ്യാപകർ ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തായും പരിശോധനയിൽ കുട്ടി ഗർഭിണിയാണെന്നു കണ്ടെത്തിയതും. പരാതിയെ തുടർന്ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
 
 പിഴതുക അടയ്ക്കാത്ത പക്ഷം പ്രതി കൂടുതലായി 200 ദിവസം കൂടി കഠിന്നതടവ് അനുഭവിക്കണം. പെൺകുട്ടിയുടെ പുനരധിവാസത്തിനായി 10 ലക്ഷം രൂപാ നൽകാൻ ജില്ലാ ലീഗൽ സർവീസ് സൊസൈറ്റിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃപ്രയാര്‍ - കാഞ്ഞാണി - ചാവക്കാട് റോഡില്‍ ഈ ഭാഗത്ത് ആറ് ദിവസത്തേക്ക് ഗതാഗതനിയന്ത്രണം; ശ്രദ്ധിക്കുക

കണ്ണൂരില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്തി; വെട്ടേറ്റ് ഭാര്യ ആശുപത്രിയില്‍

ഓപ്പറേഷന്‍ സിന്ദൂര്‍; ഇന്ത്യ പ്രതിനിധി സംഘത്തെ ചൈന, കാനഡ, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ അയക്കില്ല

Cabinet Meeting Decisions 20-05-2025 : ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

ബിരിയാണിക്കൊപ്പം സാലഡ് കിട്ടിയില്ല, കൊല്ലത്ത് വിവാഹസൽക്കാരത്തിനിടെ പൊരിഞ്ഞ അടി, നാല് പേർക്ക് പരിക്ക്

അടുത്ത ലേഖനം
Show comments