Webdunia - Bharat's app for daily news and videos

Install App

മേക്ക്അപ്പ് പ്രേമികള്‍ക്കായി ലൈഫ്സ്‌റ്റൈലിന്റെ 'ഇക്‌സു'; ആദ്യ ബ്യൂട്ടി ബ്രാന്‍ഡ് പ്രഖ്യാപിച്ച് കമ്പനി, 99 രൂപ മുതല്‍ ഇക്‌സു ഉല്‍പ്പന്നങ്ങള്‍ ലൈഫ്‌സ്‌റ്റൈലില്‍

Webdunia
തിങ്കള്‍, 27 ജൂണ്‍ 2022 (20:39 IST)
ഇന്ത്യയിലെ മുന്‍നിര ഷോപ്പിംഗ് ഹബ്ബായ ലൈഫ്‌സ്‌റ്റൈല്‍ തങ്ങളുടെ ആദ്യ ബ്യൂട്ടി ബ്രാന്‍ഡ് അവതരിപ്പിച്ചു. ഇക്‌സു എന്ന പേരിലാണ് മേക്ക്അപ്പ് പ്രേമികള്‍ക്കായി പുതിയ ബ്രാന്‍ഡ് അവതരിപ്പിച്ചിരിക്കുന്നത്. മിതമായ വിലയില്‍ വൈവിധ്യമായ ഉല്‍പ്പന്നങ്ങളിലൂടെ 'സെല്‍ഫ് ലവ്' എന്ന സന്ദേശം സ്ത്രീകളിലേക്ക് എത്തിക്കുകയാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നത്. 
 
മൃഗകൊഴുപ്പ്, സല്‍ഫേറ്റ്, പാരബെന്‍സ് എന്നിവയില്‍ നിന്ന് മുക്തമാണ് ഇക്‌സു ഉല്‍പ്പന്നങ്ങള്‍. ഉറച്ച നിലപാടോടും ആത്മവിശ്വാസത്തോടെയും ജീവിതത്തിന്റെ വിജയപാതയിലേക്ക് കുതിക്കുന്ന ശക്തരായ സ്ത്രീകള്‍ക്കുവേണ്ടിയുള്ളതാണ് ഈ ബ്രാന്‍ഡ്. 
 
ആത്മ പ്രകാശനത്തിന്റെയും കലയുടെയും മറ്റൊരു രൂപമാണ് മേക്ക്അപ്പ് എന്ന ചിന്തയില്‍ നിന്നും ഒരു സൗന്ദര്യ പ്രേമിയുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാന്‍ സാധിക്കുന്ന ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശ്രേണിയാണ് ഇക്‌സു അവതരിപ്പിച്ചിരിക്കുന്നത്. സ്ത്രീകളുടെ ജീവിതത്തില്‍ സൗന്ദര്യത്തിന്റെ പ്രധാന്യവും ഇഷ്ടവും തിരിച്ചറിഞ്ഞുകൊണ്ട് ഇക്‌സു, യാതൊരു മുന്‍വിധിയുമില്ലാതെ സ്വയം സ്‌നേഹിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നു. 
 
മാറുന്ന ട്രെന്‍ഡിനനുസരിച്ചുള്ള ഉല്‍പ്പന്നങ്ങളാണ് ഇക്‌സുവിന്റേത്. ഗുണനിലവാരവും വിലയും ഒരു കുടക്കീഴില്‍ ഇവിടെ ഒന്നിക്കുന്നു. ഫൗണ്ടേഷന്‍, കണ്‍സീലേഴ്‌സ്, ബ്ലഷസ്, ഹൈലൈറ്റേഴ്‌സ് തുടങ്ങി മുഖത്ത് ഉപയോഗിക്കുന്ന ഉല്‍പ്പനങ്ങളുടെ വിപുലമായ ശ്രേണി കമ്പനി വാഗ്ദാനം ചെയ്യുന്നു. ഐലൈനറുകള്‍, കോള്‍ പെന്‍സിലുകള്‍ എന്നിവ കൂടാതെ ആകര്‍ഷകമായ നിറങ്ങളിലുള്ള ലിപ്സ്റ്റിക്കുകളും നെയില്‍ പെയിന്റുകളും 99 രൂപ മുതല്‍ ലഭ്യമാണ്. 
 
'ലൈഫ്‌സ്‌റ്റൈലിന്റെ ആദ്യ മേക്ക്അപ്പ് ബ്രാന്‍ഡ് അവതരിപ്പിച്ചുകൊണ്ട് ബ്യൂട്ടി സെഗ്മെന്റിലേക്ക് കടക്കുന്നതില്‍ ഞങ്ങള്‍ അങ്ങേയറ്റം ആവേശത്തിലാണ്. തങ്ങളുടെ സൗന്ദര്യം പ്രകടിപ്പിക്കുകയും അത് ആഘോഷിക്കുകയും ചെയ്യുന്ന സ്ത്രീകള്‍ക്കുവേണ്ടിയുളളതാണ് ഇക്‌സു. ഗുണമേന്മയ്‌ക്കൊപ്പം തന്നെ ഗുണഭോക്താക്കള്‍ക്ക് മിതമായ വിലയും ഇക്‌സുവില്‍ നിന്ന് പ്രതീക്ഷിക്കാം. ഇക്‌സു എന്ന മേക്ക്അപ്പ് ബ്രാന്‍ഡും എത്തുന്നതോടെ വസ്ത്രങ്ങള്‍, പാദരക്ഷകള്‍, സൗന്ദര്യ ഉല്‍പ്പന്നങ്ങള്‍ തുടങ്ങി എല്ലാത്തരം സാധനങ്ങള്‍ക്കുമുള്ള കേന്ദ്രമായി ലൈഫ്‌സ്‌റ്റൈല്‍ മാറുകയാണ്,' ലൈഫ്സ്റ്റൈൽ സിഇഒ ദേവരാജൻ അയ്യർ പറഞ്ഞു
 
ഇക്‌സു ലിപ്സ്റ്റിക്‌സ് - 275 രൂപ
ഇക്‌സു കാജള്‍ - 160 രൂപ
ഇക്‌സു കണ്‍സീലര്‍ - 399 രൂപ
ഇക്‌സു ഹൈലൈറ്റര്‍ - 375 രൂപ
ഇക്‌സു മസ്‌കാര - 349 രൂപ
ഇക്‌സു ക്രയോണ്‍ ലിപ് കളര്‍ - 499 രൂപ
ഇക്‌സു ഫൗണ്ടേഷന്‍  - 275 രൂപ
 
ഇക്‌സുവിന്റെ എല്ലാ ഉല്‍പ്പന്നങ്ങളും ലൈഫ്‌സ്‌റ്റൈല്‍ സ്റ്റോറുകളിലും ലൈഫ്‌സ്‌റ്റൈലിന്റെ ഇ-കോമേഴ്‌സ് വെബ്‌സ്സൈറ്റായ www.lifestylestores.com ലും ലഭ്യമാകും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments