Webdunia - Bharat's app for daily news and videos

Install App

16 കാരനായ വിദ്യാര്‍ഥിയെ ലൈംഗിക ചൂഷണത്തിന് വിധേയനാക്കിയ സണ്‍ഡേ സ്‌കൂള്‍ അധ്യാപകന്‍ അറസ്‌റ്റില്‍

സണ്‍ഡേ സ്‌കൂള്‍ അധ്യാപകന്‍ 16കാരനായ വിദ്യാര്‍ഥിയെ പീഡിപ്പിച്ചു; യുവാവ് അറസ്‌റ്റില്‍

Webdunia
ശനി, 29 ഒക്‌ടോബര്‍ 2016 (14:40 IST)
സ്വവര്‍ഗാനുരാഗത്തിന് പ്രേരിപ്പിച്ച് വിദ്യാര്‍ഥിയെ പീഡിപ്പിച്ച സണ്‍ഡേ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍. എറണാകുളം സ്വദേശിയായ സുരേഷ് (30) എന്നായാളെയാണ് വിദ്യാര്‍ഥിയുടെ പരാതിയെത്തുടര്‍ന്ന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം അറസ്‌റ്റ് ചെയ്‌തത്.

സണ്‍ഡേ സ്‌കൂളിലെ 16കാരനായ വിദ്യാര്‍ഥിയെ സുരേഷ് ലൈംഗിക ചൂഷണത്തിന് വിധേയനാക്കുകയായിരുന്നു. മാസങ്ങളോളം ലൈംഗിക പീഡനത്തിന് വിദ്യാര്‍ഥി ഇരയാകുകയും ചെയ്‌തു. തുടര്‍ന്ന് വിദ്യാര്‍ഥി മാതാപിതാക്കളുടെ സഹായത്തോടെ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

സുരേഷ് ലൈംഗികാതിക്രമത്തിന് ഇരയാക്കിയതിനൊപ്പം സ്വവര്‍ഗാനുരാഗത്തിന് പ്രേരിപ്പിച്ചതായും കുട്ടിയുടെ പരാതിയില്‍ പറയുന്നുണ്ട്. 2015 ഡിസംബര്‍ മുതല്‍ രണ്ട് തവണ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.

പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും സുരേഷ് മറ്റു കുട്ടികളെയും ഇത്തരത്തില്‍ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. എറണാകുളത്തുള്ള ഒരു പള്ളിയിലെ സണ്‍ഡേ സ്‌കൂള്‍ അധ്യാപകനാണ് സുരേഷ്.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കേസ് വേണ്ട; ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയത് അക്കാദമിക താല്‍പര്യം കൊണ്ടാണെന്ന് നടി സുപ്രീംകോടതിയില്‍ മൊഴി നല്‍കി

എന്തുകൊണ്ടാണ് വിവാഹിതരായ പുരുഷന്മാര്‍ മറ്റ് സ്ത്രീകളെ ഇഷ്ടപ്പെടുന്നത്? പിന്നില്‍ ഞെട്ടിക്കുന്ന കാരണങ്ങള്‍

ഓട്ടോ കൂലിയായി 50രൂപ കൂടുതല്‍ വാങ്ങി; എംവിഡി ഓട്ടോ ഡ്രൈവര്‍ക്ക് നല്‍കിയത് 5500 രൂപയുടെ പിഴ

Sabarimala News: കുറഞ്ഞത് 40 പേരുണ്ടെങ്കില്‍ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് കെ.എസ്.ആര്‍.ടി.സി ബസ്

വനിതാ ഐടിഐ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ മാസവും രണ്ട് ദിവസത്തെ ആര്‍ത്തവ അവധി പ്രഖ്യാപിച്ച് കേരള സര്‍ക്കാര്‍

അടുത്ത ലേഖനം
Show comments