Webdunia - Bharat's app for daily news and videos

Install App

പണമുണ്ട്, എന്തൊക്കെയാണ് ചെയ്യേണ്ടത്? നിങ്ങൾക്ക് നിർദേശിക്കാം: ജനങ്ങളില്‍ നിന്നും നിര്‍ദ്ദേശം ആരാഞ്ഞ് ഇന്നസെന്റ് എംപി

ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് നിർദേശിക്കാം: ഇന്നസെന്റ്

Webdunia
ഞായര്‍, 12 മാര്‍ച്ച് 2017 (11:45 IST)
അടുത്ത സാമ്പത്തിക വര്‍ഷം എംപി ഫണ്ട് ഉപയോഗിച്ച് മണ്ഡലത്തില്‍ എന്തൊക്കെ ചെയ്യണമെന്നതിനെ സംബന്ധിച്ച് സോഷ്യല്‍ ഓഡിറ്റിംഗ് നടത്തി ഇന്നസെന്റ് എംപി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇന്നസെന്റ് ജനങ്ങളോട് നിർദേശങ്ങൾ ആരായുന്നത്.
 
ഇന്നസെന്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
 
അടുത്ത സാമ്പത്തിക വർഷം എം പി ഫണ്ട് ഉപയോഗിച്ച് എന്തൊക്കെ ചെയ്യണം എന്ന് നമുക്ക് കൂട്ടായി തീരുമാനിക്കാം. 2017-18 വർഷത്തിൽ ചാലക്കുടി ലോകസഭാ മണ്ഡലത്തിൽ എം.പി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കേണ്ട വികസന പദ്ധതികൾ നിങ്ങൾക്ക് നിർദേശിക്കാം. അതിനർത്ഥം അവരവരുടെ നാട്ടിലെ ആവശ്യങ്ങൾ ഓരോന്നായി നൽകണമെന്നല്ല. മണ്ഡലത്തിനാകെ പ്രയോജനപ്പെടേണ്ട ഒറ്റ പദ്ധതിയാണ് നിർദ്ദേശിക്കേണ്ടത്. 
 
ആരോഗ്യ-വിദ്യാഭ്യാസ-സാംസ്കാരിക- പശ്ചാത്തല മേഖലകളിൽ കുതിച്ചു ചാട്ടം ഉണ്ടാക്കാൻ കഴിയുന്നവയും ഏറ്റവും താഴെ തട്ടിലുള്ള ജനതയുടെ ജീവിതത്തിൽ ഗുണപരമായ മാറ്റം ഉണ്ടാക്കാൻ കഴിയുന്നതുമായ പദ്ധതികളാണ് നമുക്ക് വേണ്ടത്. ഇത്തരത്തിലുള്ള പുതുപുത്തൻ ആശയങ്ങൾ നിങ്ങളുടെ മനസിലുണ്ടാകും. അവ എനിക്കു നൽകുക. 5 കോടി രൂപയാണ് എം.പി ഫണ്ടായി ലഭിക്കുക. ഇതിൽ 75 ലക്ഷം പട്ടികജാതി വിഭാഗങ്ങൾക്കും 37.5 ലക്ഷം പട്ടിക വർഗ വിഭാഗങ്ങൾക്കുമുള്ള പദ്ധതികൾക്കായി മാറ്റി വക്കണം. 
 
ബാക്കിയുള്ള 3.75 കോടിയോളം രൂപയാണ് ജനറൽ വിഭാഗ പദ്ധതികൾക്കായി ലഭിക്കുക. ഈ മൂന്ന് വിഭാഗങ്ങളിലുമുള്ള ഒരോരോ പദ്ധതികൾ നിർദേശിക്കാവുന്നതാണ്. ഒന്നിലധികം പദ്ധതികളും തരാം. മികച്ചത് തെരഞ്ഞെടുത്ത് നടപ്പാക്കും. നിർദ്ദേശിച്ചയാൾക്ക് പുരസ്കാരവും നൽകും. നിങ്ങളുടെ നിർദ്ദേശങ്ങൾ മാർച്ച് 31ന് മുമ്പായി എം.പി ഓഫീസ്, സെന്റ് ജോർജ്ജ് ബസിലിക്കയ്ക്ക് സമീപം, അങ്കമാലി പി.ഒ, ഫോൺ: 0484 2452644 /chalakkudymp@gmail.com എന്നീ വിലാസങ്ങളിൽ അയക്കുക.
 
ഒരു കാര്യം ഓർമ്മിപ്പിക്കട്ടെ എം.പി ഫണ്ടുപയോഗിച്ച് ആസ്തി നിർമ്മാണം ആണ് ഏറ്റെടുക്കാനാവുക. കഴിഞ്ഞ വർഷങ്ങളിൽ എം പി ഫണ്ട് ഉപയോഗിച്ച് പുതിയൊരു വികസന മാതൃക രൂപപ്പെടുത്താനാണ് ഞാൻ ശ്രമിച്ചത്. 'ശ്രദ്ധ കാൻസർ പ്രതിരോധ പദ്ധതി'യിലെ 5 മാമോഗ്രാം യൂണിറ്റുകൾ, ഡയാലിസിസ് യൂണിറ്റുകൾ, 'Go Smart' - സ്മാർട്ട് സ്കൂൾ പദ്ധതി, സുരക്ഷിത യാത്ര - സുന്ദരയാത്ര' പദ്ധതി, പിന്നോക്ക - ദളിത്- ആദിവാസി മേഖലകൾക്കുള്ള കുടിവെള്ള പദ്ധതികൾ, നാട്ടു വെളിച്ചം പദ്ധതി, താലൂക്ക് - പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ വികസനം എന്നിവയെല്ലാം മാറ്റം കുറിക്കുന്നതായിരുന്നു. 
 
ഒരു കാര്യത്തിൽ നിർബന്ധവുമുണ്ടായിരുന്നു. സ്വകാര്യ മേഖലയുടെ വികസനത്തിന് പൊതുപണം ചെലവഴിക്കില്ല എന്നതായിരുന്നു അത്. ഈ കാഴ്ചപ്പാടോടെ പുതിയ നിർദ്ദേശങ്ങൾ നിങ്ങൾ നൽകണമെന്ന് അഭ്യർത്ഥന.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കാര്‍ഡിയാക് ഫോബിയ കൂടുന്നു! ആശുപത്രികളില്‍ യുവക്കളെ കൊണ്ട് നിറയുന്നു

അമേരിക്കയിൽ വീണ്ടും മിന്നൽ പ്രളയം, ഇത്തവണ ന്യൂ മെക്സിക്കോയിൽ,3 മരണം, വൻ നാശനഷ്ടം

ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു; മകന് സര്‍ക്കാര്‍ ജോലി നല്‍കും

ഗാസയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ ഭാഗമായി പത്ത് ബന്ദികളെ വിട്ടയക്കുമെന്ന് ഹമാസ്

സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിന്‍ അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ ഹാര്‍ജി

അടുത്ത ലേഖനം
Show comments