യുവ ഡോക്ടറുടെ ആത്മഹത്യ, വിവാഹം മുടങ്ങിയതിനെ തുടർന്ന്, സ്ത്രീധനമായി ആവശ്യപ്പെട്ടത് 150 പവനും 15 ഏക്കർ ഭൂമിയും ആഡംബര കാറും

Webdunia
ബുധന്‍, 6 ഡിസം‌ബര്‍ 2023 (18:27 IST)
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടറെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു. സുഹൃത്തായ ഡോക്ടര്‍ സ്ത്രീധനത്തിന്റെ പേരില്‍ വിവാഹത്തില്‍ നിന്നും പിന്മാറിയതിന് പിന്നാലെയാണ് 26കാരിയായ ഡോ ഷഹന ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ശിശുവികസന ഡയറക്ടര്‍ക്ക് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയത്.
 
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സര്‍ജറി വിഭാഗത്തിലെ പിജി വിദ്യാര്‍ഥിനിയും വെഞ്ഞാറമൂട് സ്വദേശിനിയുമായ ഷഹന രാത്രി ഡ്യൂട്ടിക്ക് കയറേണ്ട സമയമായിട്ടും എത്താതിരുന്നതിനെ തൂടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്നും ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെത്തി. എല്ലാവര്‍ക്കും വേണ്ടത് പണമാണ്. പണമാണ് എല്ലാത്തിലും വലുത് എന്നാണ് കുറിപ്പില്‍ എഴുതിയിരുന്നത്.
 
സുഹൃത്തായ ഡോക്ടറുമായി ഷഹന പ്രണയത്തിലായിരുന്നു. ഇതിനെ തുടര്‍ന്ന് വീട്ടുകാര്‍ വിവാഹം ഉറപ്പിച്ചെങ്കിലും സ്ത്രീധനമായി 150 പവനും 15 ഏക്കര്‍ ബ്ജൂമിയും ബിഎംഡബ്യു കാറും വരന്‍ ആവശ്യപ്പെട്ടിരുന്നു. സ്ത്രീധനത്തിന്റെ പേരില്‍ വിവാഹത്തില്‍ നിന്നും യുവാവ് പിന്മാറിയതോടെയാണ് ഷഹന ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണക്കൊള്ള: റിമാന്‍ഡില്‍ കഴിയുന്ന പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി ഇന്ന് അപേക്ഷ നല്‍കും

തോരാമഴ: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ഇന്നും മഴ കനക്കും

Kerala Weather: സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വീരന്മാരുടെ രക്തസാക്ഷിത്വം പാഴാവരുത്, ഒന്നിനും ഇന്ത്യയെ തളർത്താനാകില്ല: ഷാരൂഖ് ഖാൻ

Vijay: 'അണ്ണായെ മറന്നത് ആര്?'; ഡിഎംകെയെയും സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയ്

അടുത്ത ലേഖനം
Show comments