ഡ്രൈവിംഗ് ടെസ്റ്റിനിടെ അപമര്യാദയായി പെരുമാറിയ ഇൻസ്‌പെക്ടർ അറസ്റ്റിൽ

Webdunia
വെള്ളി, 2 സെപ്‌റ്റംബര്‍ 2022 (16:22 IST)
പത്തനാപുരം: ഡ്രൈവിംഗ് റെസ്റ്റിനിടെ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ അറസ്റ്റിലായി. പോലീസിൽ പരാതി നൽകിയതോടെ ഒളിവിൽ പോയിരുന്ന പത്തനാപുരം ജോയിന്റ് ആർ.ടി.ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കുണ്ടറ സ്വദേശി വിനോദ് കുമാറാണ് അറസ്റ്റിലായത്.
 
കഴിഞ്ഞ ജൂലൈ പത്തൊമ്പതാം തീയതി റോഡ് റെസ്റ്റിനിടെ പട്ടാഴി ചെളിക്കുഴി പ്രദേശത്തെ ആളൊഴിഞ്ഞ ഭാഗത്തുവച്ചാണ് ഇയാൾ മോശമായി പെരുമാറിയതെന്ന് പെൺകുട്ടി പോലീസിൽ പരാതി നൽകിയത്. ഇതിനൊപ്പം പെൺകുട്ടി മുഖ്യമന്ത്രിക്കും പരാതി നൽകി. തുടർന്ന് ഇയാളെ സസ്‌പെൻഡ് ചെയ്തിരുന്നു.
 
മുൻ‌കൂർ ജാമ്യം നൽകണമെന്ന അപേക്ഷയുമായി ഇയാൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ തള്ളി. തുടർന്ന് ഇയാൾ പുനലൂർ ഡി.വൈ.എസ്.പി വിനോദിന്റെ മുമ്പാകെ കീഴടങ്ങുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കെ സി വേണുഗോപാലിന്റെ ടീമിന് വി ഡി സതീശന്‍ ക്യാപ്റ്റന്‍, രമേശിന് പ്രധാന റോള്‍: കോണ്‍ഗ്രസിന്റെ മന്ത്രിസഭ സമവാക്യം

എബോള വൈറസ്: ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന, വൈറസിന് വാക്‌സിനില്ല

അടുത്ത 10 മണിക്കൂറിനുള്ളില്‍ 17 സംസ്ഥാനങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

പ്രധാനമന്ത്രി മോദിയുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് ഇന്ത്യക്കാര്‍ സ്വര്‍ണ്ണം വാങ്ങുന്നത് നിര്‍ത്തിയോ? സര്‍വേ പറയുന്നത് ഇതാണ്

വൈദ്യുതി പറ്റിയില്ല, അവസാനം ആരോഗ്യത്തിൽ തീർപ്പായി, കെ മുരളീധരന് ആരോഗ്യവും ദേവസ്വവും

അടുത്ത ലേഖനം
Show comments