Webdunia - Bharat's app for daily news and videos

Install App

സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്ര പോയവർ ഐ എസ് ബന്ധത്തിന് അറസ്റ്റിൽ, വിശ്വസിക്കാനാകാതെ വീട്ടുകാർ; ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് അവർ ഇറങ്ങില്ലെന്ന് കുടുംബങ്ങൾ

കനകമലയിൽ നടന്നത് വിശ്വസിക്കാനാകാത്ത കാര്യങ്ങളെന്ന് നാട്ടുകാരും അറസ്റ്റിലായവരുടെ വീട്ടുകാരും

Webdunia
ചൊവ്വ, 4 ഒക്‌ടോബര്‍ 2016 (11:00 IST)
ഐ എസ് ബന്ധമുണ്ടെന്ന് സംശയിച്ച് കണ്ണൂർ കനകമലയിൽ നിന്നും എൻ ഐ എ സംഘം പിടികൂടിയവരുടെ വീട്ടുകാർ ആശങ്കയിൽ. കനകമലയിൽ നടന്നതൊന്നും വിശ്വസിക്കാൻ നാട്ടുകാർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതേ സാഹചര്യത്തിൽ തന്നെയാണ് പിടികൂടിയവരുടെ വീട്ടുകാരും. 
 
ഐ എസ് ബന്ധത്തിന്റെ പേരിൽ മകനെ അറസ്റ്റ് ചെയ്തത് വിശ്വസിക്കാനാകാത്ത വിധത്തിലാണ് തിരൂർ പൊന്മുണ്ടം സ്വദേശി സഫ്‌വാന്റെ ഉമ്മ. സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രക്ക് പോവുകയാണെന്ന് പറഞ്ഞ് പടിയിറങ്ങിയ സഫ്‌വാനെയാണ് ഉമ്മ അവസാനമായി കാണുന്നത്. മകൻ ഇങ്ങനെയൊന്നു ചെയ്യില്ലെന്നും അവന് അതിന് കഴിയില്ലെന്നുമാണ് ഈ ഉമ്മ പറയുന്നത്. സംശയകരമായ ഒന്നും തന്നെ അവന്റെ പ്രവർത്തിയിൽ കണ്ടിട്ടില്ലെന്നും അവർ പറയുന്നു.
 
കണ്ണൂര്‍ പെരിങ്ങത്തൂര്‍ അണിയാരം കീഴ്മാടത്തെ മദീന മന്‍സിലില്‍ മന്‍ഷിദിന്റെ വീട്ടിലും മറിച്ചല്ല അവസ്ഥ. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു പൊലീസ് അറസ്റ്റ് ചെയ്ത മൻഷിദ്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മന്‍ഷിദ്  ഇറങ്ങില്ലെന്ന് സഹോദരി മെഹറുന്നിസ പറയുന്നു.
 

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

യു പ്രതിഭ എംഎല്‍എയുടെ മകനും സുഹൃത്തുക്കളും കഞ്ചാവുമായി പിടിയില്‍; വാര്‍ത്ത വ്യാജമെന്ന് യു പ്രതിഭ

ആലുവയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സിന്റെ പിടിയിലായി

ക്രിസ്മസ് ആഘോഷിക്കാന്‍ ബന്ധു വീട്ടിലെത്തി; എരഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു

പിസ്സ ഡെലിവറി ചെയ്യാനെത്തിയ യുവതിക്ക് ടിപ്പ് നല്‍കിയത് കുറഞ്ഞു പോയി; ഗര്‍ഭിണിയെ 14 തവണ കുത്തി പരിക്കേല്‍പ്പിച്ച് യുവതി

വിവാദം മതിയാക്കാം; മന്‍മോഹന്‍ സിങ്ങിന്റെ സ്മാരകത്തിനായി സ്ഥലം അനുവദിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

അടുത്ത ലേഖനം
Show comments