Webdunia - Bharat's app for daily news and videos

Install App

അധ്യാപകന്റെ ആത്മഹത്യ: ജയിംസ് മാത്യു എംഎല്‍എ ഇന്ന് ഹാജരാകില്ല

Webdunia
ചൊവ്വ, 24 ഫെബ്രുവരി 2015 (12:59 IST)
തളിപ്പറമ്പ് ടാഗോര്‍  വിദ്യാനികേതനിലെ പ്രധാന അധ്യാപകന്‍ ഇ പി ശശിധരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ തളിപ്പറമ്പ് എംഎല്‍എ ജയിംസ് മാത്യു ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകില്ല. ആരോഗ്യ കാരണങ്ങള്‍  ചൂണ്ടികാണിച്ചാണ് ഇത്. കേസില്‍ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം മുമ്പാകെ ഹാജരാകുന്നതിന്  നല്‍കിയ സമയം ഇന്ന് അവസാനിക്കും . കേസിലെ ഒന്നാംപ്രതിയായ സഹഅധ്യാപകന്‍ കെ വി ഷാജി ഇപ്പോള്‍  റിമാന്‍ഡിലാണ്. സിപിഎം സമ്മേളനത്തിന് ശേഷം തിരിച്ചെത്തുന ജെയിംസ് മാത്യു ഇന്ന് ഉച്ചക്ക് മുമ്പ് തന്നെ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഹാജരാകാന്‍ ജെയിംസ് മാത്യു ഒരാഴ്ചത്തെ സമയം അന്വേഷണ സംഘത്തോട് ചോദിച്ചുവെന്നാണ്  സൂചന.

കഴിഞ്ഞ ഡിസംബര്‍ 14 ചുഴലിയിലെ വീട്ടില്‍നിന്ന് പോയ ശശിധരനെ പിറ്റേദിവസം കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡിന് സമീപം ലോഡ്ജ്മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇവിടെ നിന്നും കണ്ടെടുത്ത ആ‍ത്മഹത്യ കുറിപ്പില്‍ തന്റെ ആത്മഹത്യയ്ക്ക് കാരണം സഹാധ്യാപകന്‍ എം വി ഷാജി ജെയിംസ് മാത്യു എംഎല്‍എ  എന്നിവരാണെന്ന് ശരിധരന്‍ പറഞ്ഞിരുന്നു. നേരത്തെ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയും ഹൈക്കോടതിയും എം എല്‍ എയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

വായ്പ എടുത്തയാള്‍ മരിച്ചാല്‍ വായ്പ തിരിച്ചടയ്‌ക്കേണ്ടത് ആരാണ്?

ഇന്ത്യയില്‍ ടിക്കറ്റ് ആവശ്യമില്ലാതെ സൗജന്യ ട്രെയിന്‍ യാത്ര ചെയ്യാനാകുന്ന ഒരേയൊരു സ്ഥലം ഇതാണ്

ഒരു തീരുമാനമെടുത്താല്‍ അതില്‍ നിന്ന് പിന്നോട്ടില്ല; പിണറായി വിജയനെ വാഴ്ത്തി സുധാകരന്‍ (വീഡിയോ)

എം ടി വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ, ഹൃദയസ്തംഭനമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

ഇന്ത്യന്‍ റെയില്‍വെ മുഖം തിരിച്ചാലും കെ.എസ്.ആര്‍.ടി.സി ഉണ്ടല്ലോ; ക്രിസ്മസ്-പുതുവത്സര തിരക്ക് കുറയ്ക്കാന്‍ കൂടുതല്‍ സര്‍വീസുകള്‍

Show comments