Webdunia - Bharat's app for daily news and videos

Install App

സിപിഎം എത്ര ശ്രമിച്ചാലും ബിജെപിയെ തകര്‍ക്കാനാകില്ല; വികസനത്തിന്റെ പേരില്‍ ഏറ്റുമുട്ടാന്‍ പിണറായി ഒരുക്കമാണോ ? - അമിത് ഷാ

വികസനത്തിന്റെ പേരില്‍ ഏറ്റുമുട്ടാന്‍ പിണറായി ഒരുക്കമാണോ ? - അമിത് ഷാ

Webdunia
ചൊവ്വ, 17 ഒക്‌ടോബര്‍ 2017 (20:00 IST)
മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിലാണ് ഏറ്റവും കൂടുതല്‍ ബിജെപി പ്രവർത്തകർക്കു ജീവൻ നഷ്ടപ്പെടുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. സിപിഎം അധികാരത്തിലെത്തുമ്പോഴെല്ലാം ആർഎസ്എസ് - ബിജെപി പ്രവർത്തകർക്കെതിരെ വ്യാപക അക്രമം അഴിച്ചു വിട്ടിട്ടുണ്ട്. ഇതിന്റെ ധാര്‍മിക ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

ബിജെപിയെ അക്രമത്തിലൂടെ അടിച്ചമർത്താനാണു സിപിഎം ശ്രമിക്കുന്നതെങ്കിൽ അവർക്ക് അതിനു കഴിയില്ല. പിണറായി സർക്കാർ വന്നതിനുശേഷം 13 പ്രവർത്തകരാണു കൊല്ലപ്പെട്ടത്. കൊലപാതക കേസുകളിലെ പ്രതികളെ പാര്‍ട്ടിയുടെ സ്ഥാനമാനങ്ങളില്‍ എത്തിക്കുന്ന രീതിയാണ് അവര്‍ക്കുള്ളത്. ബിജെപിയുടെ പാർട്ടി ഓഫീസുകൾ സിപിഎം പ്രവര്‍ത്തകര്‍ ബോംബ് വച്ച് തകർക്കുകയാണെന്നും ജ​ന​ര​ക്ഷാ​യാ​ത്ര​യു​ടെ സമാപനസ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കവെ അ​മി​ത് ഷാ ആരോപിച്ചു.

സ്വാതന്ത്ര്യത്തിന്റെ എഴുപത് വർഷങ്ങൾക്ക് ശേഷവും ബിജെപിക്ക് ഇത്തരത്തിലൊരു പരിപാടി നടത്തേണ്ടി വന്നതും കേരളത്തിലെ അക്രമരാഷ്ട്രീയത്തിന്റെ തെളിവാണ്. ബിജെപി പ്രവർത്തകരെ ഇല്ലായ്മ ചെയ്യാനാണോ ജനങ്ങൾ സിപിഎമ്മിനെ അധികാരത്തില്‍ എത്തിച്ചത്. കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന അ​ക്ര​മം അ​വ​സാ​നി​പ്പി​ക്കാ​നാ​യി​രു​ന്നു ജ​ന​ര​ക്ഷാ​യാ​ത്ര. കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ത്തി​യ​വ​ർ​ക്ക് ശി​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ നി​യ​മ​ന​ട​പ​ടി തു​ട​രുമെന്നും ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞു.

വികസനത്തിന്റെയും ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെയും കാര്യത്തില്‍ തങ്ങളോട് ഏറ്റുമുട്ടാന്‍ സിപിഎ ഒരുക്കമാണോ ?. വി​ക​സ​ന​കാ​ര്യ​ത്തി​ൽ പി​ണ​റാ​യി​യു​മാ​യി സം​വാ​ദ​ത്തി​ന് ത​യാ​റാ​ണ്. സോളാർ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിട്ടത് യാത്രയുടെ ശ്രദ്ധ തിരിക്കാനാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ജനരക്ഷായാത്രയുടെ സമാപനച്ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎം വിശ്വസിക്കുന്നത് അക്രമ രാഷ്ട്രീയത്തിലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ജനരക്ഷായാത്ര കോൺഗ്രസിനെയും കമ്യൂണിസ്റ്റിനെയും വച്ചുപൊറുപ്പിക്കില്ല എന്ന ജനവികാരമാണു ഉണ്ടാക്കിയത്. കോൺഗ്രസ് തകർന്നു തരിപ്പണമായെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വന്‍ തോല്‍വിക്കും സാധ്യത; സന്ദീപ് വാര്യര്‍ക്ക് തൃശൂര്‍ സീറ്റില്ല

സുരേഷ് ഗോപിക്കെതിരെ കൂടുതല്‍ തെളിവുകള്‍; തിരുവനന്തപുരം സ്വദേശി പൂങ്കുന്നത്തെ പട്ടികയില്‍, ബിജെപി ഉപാധ്യക്ഷനു ജില്ലാ നേതാവിന്റെ വിലാസത്തില്‍ വോട്ട് !

പാര്‍ട്ടി ഓഫീസില്‍ കുത്തിയിരുന്ന് സിപിഎം പ്രവര്‍ത്തകര്‍; പ്രതിഷേധിക്കാന്‍ വന്ന ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിന്തിരിഞ്ഞോടി (വീഡിയോ)

നായകൾ രാത്രിയിലെ കാവൽക്കാരാണെന്ന് റിതിക, എന്തു ഭംഗിയാണ് കാണാനെന്ന് പ്രിയങ്ക ഗാന്ധി

മകന് ബീജത്തിന്‍റെ എണ്ണം കുറവ്; മരുമകളെ ഗര്‍ഭിണിയാക്കാന്‍ ബലാല്‍സംഗം ചെയ്ത് ഭര്‍തൃപിതാവ്, കൂട്ടുനിന്ന് ഭർത്താവ്

അടുത്ത ലേഖനം
Show comments