കോട്ടയം മുതൽ ഗോവ വരെ ജസ്‌ന തനിച്ച് സഞ്ചരിച്ചു? മരിക്കാൻ പോകുന്നുവെന്ന ആ മെസേജിനു പിന്നിൽ ആര്?

Webdunia
ബുധന്‍, 9 ജനുവരി 2019 (12:49 IST)
കാഞ്ഞിരപ്പളിയിൽ നിന്നും കാണാതായ ജസ്നയ്ക്കായുള്ള അന്വേഷണം അവസാന ഘട്ടത്തിൽ. ഒൻപത് മാസം കഴിഞ്ഞിട്ടും കാണാതായ ജസ്‌ന മരിയ ജയിംസിനെ കുറിച്ച് എന്തെങ്കിലും വിവരം നൽകാൻ അന്വേഷണ ഉദ്യോഗസ്ഥർക്കായിട്ടില്ല. എന്നാൽ, അന്വേഷണം അവസാനഘട്ടത്തിലാണെന്നും ജസ്ന എവിടെയുണ്ടെന്ന കാര്യത്തിൽ ക്രൈംബ്രാഞ്ചിനു സൂചന ലഭിച്ചതായി റിപ്പോർട്ട്.
 
ജസ്ന മുക്കൂട്ടുതറയിൽ തന്നെയുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. പല ഘട്ടങ്ങളിലായി പല നാടുകളിലായി അന്വേഷണം ഊര്‍ജ്ജിതമാക്കിയെങ്കിലും പെണ്‍കുട്ടി ഇപ്പോഴും കാണാമറയത്ത് തുടരുകയാണ്. കൊല്ലമുള സന്തോഷ്‌കവല കുന്നത്തുകവല വീട്ടില്‍ ജെസ്‌നയെ കാണാതാവുന്നത് മാര്‍ച്ച് 22 നാണ്.  
 
വീട്ടിൽ നിന്നും ഇറങ്ങിയ ജെസ്‌ന ആഭരണങ്ങളോ മൊബൈൽ ഫോണോ എടുത്തിരുന്നില്ല. പലയിടങ്ങളിൽ ജസ്‌നയെ കണ്ടെന്ന് പറയുന്നവരുണ്ട്. ഗോവ, പുനെ, ബാംഗ്ലൂർ തുടങ്ങിയ ഇടങ്ങളിൽ ജസ്ന തനിയെ സഞ്ചരിച്ചുവെന്ന് പല അഭ്യൂഹങ്ങളുമുണ്ടായി. താൻ മരിക്കാൻ പോകുന്നുവെന്ന് ജസ്ന തന്റെ ഒരു സുഹ്രത്തിനു മെസേജ് അയച്ചിരുന്നു, എന്നാൽ ചോദ്യം ചെയ്തപ്പോൾ കൂടുതലും പൊലീസിനും ലഭിച്ചില്ല. 
 
അതീവ രഹസ്യമായാണ് അന്വേഷണം നടക്കുന്നത്. ജസ്ന മുക്കൂട്ടുതറയില്‍ നിന്നും പോയിട്ടില്ലെന്ന നിഗമനത്തില്‍ തന്നെയാണ് ക്രൈംബ്രാഞ്ച്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

ചൈനയും റഷ്യയും മാത്രമല്ല പാകിസ്ഥാനും അമേരിക്കയ്ക്ക് ഗുരുതര ആണവ ഭീഷണി : യുഎസ് ഇൻ്റലിജൻസ് ചീഫ് തുൾസി ഗബ്ബാർഡ്

ഇതിങ്ങനെ പോകാനാവില്ല, ഇറാനെതിരെ ഒറ്റക്കെട്ടായി 12 അറബ് രാജ്യങ്ങൾ, കടുത്ത മുന്നറിയിപ്പ് നൽകി സൗദി

അവസാനം വരെ സതീശൻ എതിർത്തു, സുധാകരൻ കടുപ്പിച്ചതോടെ ഹൈക്കമാൻഡ് വഴങ്ങി, കണ്ണൂരിൽ സുധാകരൻ തന്നെ

എല്ലാം കാണുക

ഏറ്റവും പുതിയത്

സിപിഐഎം സ്ഥാനാര്‍ത്ഥിയെ സോഷ്യല്‍ മീഡിയയില്‍ പിന്തുണച്ച പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തു

ഇന്ത്യയില്‍ സൗജന്യ ട്രെയിന്‍ യാത്ര ചെയ്യാനാകുന്ന ഒരേയൊരു സ്ഥലം ഇതാണ്

ഹോർമുസ് കടലിടുക്കിലെ ഇറാൻ നീക്കങ്ങൾക്ക് നേതൃത്വം നൽകിയ ഇറാൻ നാവികസേന മേധാവി അലിറെസ തങ്സിരിയെ വധിച്ചതായി ഇസ്രായേൽ

Bab al Mandeb: ഖാർഗ് ദ്വീപ് ആക്രമിച്ചാൽ ഇറാൻ ബാബ് അൽ മൻദബ് അടയ്ക്കും, ചരക്ക് നീക്കം വീണ്ടും തടസ്സപ്പെടും!, എണ്ണവില കത്തിക്കയറും

കരിങ്കടലില്‍ തുര്‍ക്കി കമ്പനിയുടെ എണ്ണ കപ്പലിന് നേരെ ആക്രമണം

അടുത്ത ലേഖനം
Show comments