Webdunia - Bharat's app for daily news and videos

Install App

ജിഷയുടെ ആനുകൂല്യത്തെച്ചൊല്ലി സഹോദരിയും അമ്മയും വഴക്ക്; ദീപ രാജേശ്വരിയെ കസേരയെടുത്ത് അടിച്ചു

പണത്തെച്ചൊല്ലി തർക്കം, സഹോദരി അമ്മയെ തല്ലി; പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരുക്ക്

Webdunia
വ്യാഴം, 2 ഫെബ്രുവരി 2017 (13:32 IST)
പെരുമ്പാവൂരിൽ കൊല്ലപ്പെ‌‌ട്ട നിയമവിദ്യാർത്ഥിനി ജിഷയുടെ കുടുംബത്തിന് ലഭിച്ച  ആനുകൂല്യത്തെച്ചൊല്ലി വഴക്ക്. ജിഷയുടെ സഹോദരി ദീപയും അമ്മ രാജേശ്വരിയും തമ്മിലാണ് വാക്‌തർക്കം ഉണ്ടായത്. സംഭവത്തിൽ ഒരു പൊലിസ് ഉദ്യോഗസ്ഥയ്ക്ക് പരുക്ക്.
 
ജിഷയുടെ മരണവുമായി ബന്ധപ്പെട്ട് വിവിധയിടങ്ങ‌ളിൽ നിന്നായി ലഭിച്ച പണ‌ത്തെച്ചൊല്ലിയായിരുന്നു അമ്മയും മകളും വഴക്കിട്ടത്. രാജേശ്വരിയെ കസേരയെടുത്ത് ദീപ അടിക്കാൻ ചെല്ലുന്നത് കണ്ട് തടയാൻ ശ്രമിച്ച കോതമംഗലം സ്വദേ‌ശിയായ പൊലീസ് ഉദ്യോഗസ്ഥയ്ക്കാണ് പരുക്കേറ്റത്. പുറത്ത് അടികൊണ്ട ഇവരെ പെരുമ്പാവൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
 
ആനുകൂല്യങ്ങളെ ചൊല്ലി ജിഷയുടെ അമ്മയും സഹോദരിയും തമ്മിൽ മുൻപ് പല തവണയും വഴക്ക് ഉണ്ടായിട്ടുണ്ട്. ജിഷയുടെ പിതാവ് പാപ്പുവും ഇതേ ആവശ്യവുമായി രംഗത്തെത്തിയിരുന്നു. ജിഷയ്ക്ക് ലഭിച്ച ആനുകൂല്യത്തിൽ തനിയ്ക്കും അവകാശമുണ്ടെന്നായിരുന്നു പാപ്പു പറഞ്ഞ‌ത്.  

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നിങ്ങള്‍ സൗജന്യ എഐ ടൂളുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ? സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments