Webdunia - Bharat's app for daily news and videos

Install App

കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടത് ഇന്നലെയല്ല, സത്യപ്രതിഞ്ജയുടെ അന്ന് വൈകിട്ട്!

ജിഷയെ കൊലപ്പെടുത്താൻ കൊലയാളി ഉപയോഗിച്ച കത്തി അന്വേഷണ സംഘം ഇന്നലെ വൈകിട്ട് കണ്ടെത്തി. കൊലയാളിയായ അമീറുൽ ഇസ്ലാം താമസിച്ചിരുന്ന ലോഡ്ജിന്റെ ടെറസ്സിൽ നിന്നാണ് ഉപേക്ഷിച്ച നിലയിൽ കത്തി കണ്ടെത്തിയത്. ആയുധം കണ്ടെത്താൻ പൊലീസിനെ സഹായിച്ചത് ഇവിടുത്തെ നാട്ടുകാരാണ

Webdunia
വെള്ളി, 17 ജൂണ്‍ 2016 (11:32 IST)
ജിഷയെ കൊലപ്പെടുത്താൻ കൊലയാളി ഉപയോഗിച്ച കത്തി അന്വേഷണ സംഘം ഇന്നലെ വൈകിട്ട് കണ്ടെത്തി. കൊലയാളിയായ അമീറുൽ ഇസ്ലാം താമസിച്ചിരുന്ന ലോഡ്ജിന്റെ ടെറസ്സിൽ നിന്നാണ് ഉപേക്ഷിച്ച നിലയിൽ കത്തി കണ്ടെത്തിയത്. ആയുധം കണ്ടെത്താൻ പൊലീസിനെ സഹായിച്ചത് ഇവിടുത്തെ നാട്ടുകാരാണ്.
 
അരുൺ പ്രഷോഭ് അടക്കമുള്ള നാട്ടുകാരാണ് സംശയം തോന്നി ആയുധത്തിന്റെ കാര്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ കത്തി ആദ്യമായി കണ്ടത് ഇന്നലെ അല്ലെന്ന് നാട്ടുകാരനായ അരുൺ വ്യക്തമാക്കി. സത്യപ്രതിജ്ഞയുടെ അന്ന് വൈകിട്ട് വിജയം ആഘോഷിക്കാനായി പ്രദേശത്തെ ഏറ്റവും ഉയർന്ന കെട്ടിടമായ ഈ സ്ഥലത്ത് എത്തുകയും ടെറസിൽ വെള്ളത്തിൽ കിടക്കുന്ന കത്തി കണ്ടുവെന്നും അരുൺ ഒരു വാർത്താചാനലിനോട് വ്യക്തമാക്കി.
 
കത്തിയുടെ ആവശ്യം അപ്പോൾ ഉണ്ടായിരുന്നെങ്കിലും വെള്ളത്തിൽ കിടക്കുന്നതിനാൽ എടുത്തില്ല. പ്രതി താമസിച്ചത് ഇവിടെയാണെന്ന് ഇന്നലെ വൈകിട്ടാണ് അറിഞ്ഞതെന്നും അപ്പോൾ മാത്രമാണ് കത്തിയുടെ കാര്യം ഓർമ വന്നതെന്നും അങ്ങനെയാണ് പൊലീസിനെ വിവരമറിയിച്ചതെന്നും ഇയാൾ വ്യക്തമാക്കി. 
 
എന്തായാലും ശാസ്ത്രീയമായ പരിശോധനയ്ക്ക് ശേഷം മാത്രമേ കൊല നടത്താൻ അമീറുൽ ഉപയോഗിച്ച ആയുധം ഇതു തന്നെയാണെന്ന് വ്യക്തമാവുകയുള്ളു. തെളിവെടുപ്പിനായി പ്രതിയെ സംഭവസ്ഥലത്തേക്ക് കൊണ്ടുവരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പഹല്‍ഗാമിലെ ആക്രമണത്തിന് പിന്നിലുള്ളവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് യുഎന്‍ സുരക്ഷാസമിതി

സിഎംആര്‍എല്ലിന് സേവനം നല്‍കാതെ പണം കൈപ്പറ്റിയെന്ന് മൊഴി നല്‍കിയിട്ടില്ല, പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധം: ടി.വീണ

പാക് വ്യോമ പാതയിലെ വിലക്ക്: വിമാന കമ്പനികള്‍ക്ക് മാര്‍ഗ്ഗനിര്‍ദേശവുമായി വ്യോമയാന മന്ത്രാലയം

പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിഷ്പക്ഷവും സുതാര്യവുമായ ഏതന്വേഷണത്തിനും തയ്യാറെന്ന് പാക് പ്രധാനമന്ത്രി

ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments