Webdunia - Bharat's app for daily news and videos

Install App

ജിഷ കൊലക്കേസ്: പ്രതികളെ പിടികൂടിയില്ല, കേരളത്തില്‍ മെയ് പത്തിന് പ്രതിഷേധ ഹര്‍ത്താല്‍

പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസിന് ഇതുവരെ പ്രതികളെ പിടികൂടാന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പത്തിന് വ്യാപക ഹര്‍ത്താലിന് ആഹ്വാനം. കേരള ദലിത് കോഓര്‍ഡിനേഷന്‍ മൂവ്മെന്റാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരി

Webdunia
ഞായര്‍, 8 മെയ് 2016 (17:41 IST)
പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസിന് ഇതുവരെ പ്രതികളെ പിടികൂടാന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പത്തിന് വ്യാപക ഹര്‍ത്താലിന് ആഹ്വാനം. കേരള ദലിത് കോഓര്‍ഡിനേഷന്‍ മൂവ്മെന്റാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
 
രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഹര്‍ത്താല്‍ സമാധാനപരമായ രീതിയിലായിരിക്കുമെന്നും ഫെഡറേഷന്‍ വ്യക്തമാക്കി. മുപ്പതിലേറെ ദളിത് സംഘടനകളുടെ കൂട്ടായ്മയാണ് കേരള ദലിത് കോഓര്‍ഡിനേഷന്‍ മൂവ്മെന്റ്. പ്രതികള്‍ക്കെതിരേ പട്ടികജാതി പീഡന നിരോധനിയമപ്രകാരവും കേസെടുക്കണമെന്നും ജിഷയുടെ കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഭാരവാഹികള്‍ പറഞ്ഞു.
 
ഇനിയൊരു ജിഷയും സൗമ്യയും ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ ഉണ്ടാകണമെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഹര്‍ത്താല്‍ ദിനത്തില്‍ രാവിലെ ജില്ലാകേന്ദ്രങ്ങളില്‍ പ്രകടനവും ധര്‍ണയും ഉണ്ടാകുമെന്നും കേരള ദലിത് കോഓര്‍ഡിനേഷന്‍ മൂവ്മെന്റ് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

 

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

Hormuz Strait: ലോകത്തിന്റെ 20 ശതമാനം എണ്ണവ്യാപാരം നടക്കുന്ന കടലിടുക്ക്, ഇറാന്‍ ഹോര്‍മുസ് അടച്ചാല്‍ എണ്ണ വില കുതിക്കും, വിലകയറ്റം ഇന്ത്യയേയും ബാധിക്കും

ഗർഭം തുടരാൻ അതിജീവിതയെ നിർബന്ധിക്കാനാവില്ല, സുപ്രധാന വിധിയുമായി ബോംബെ ഹൈക്കോടതി

ഗുരുവായൂർ ഭണ്ഡാരം വരവ് 7.25 കോടി

പുനർനിയമനത്തിന് കൈക്കൂലി: സെക്രട്ടറിയേറ്റ് ജീവനക്കാരൻ അറസ്റ്റിൽ

തിരിച്ചടിച്ച് ഇറാൻ; ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചു, ടെൽ അവീവിലും ജറുസലേമിലും ഉഗ്രസ്ഫോടനം

അടുത്ത ലേഖനം
Show comments