Webdunia - Bharat's app for daily news and videos

Install App

ജിഷ കൊലക്കേസ്: ഇരുട്ടിൽ തപ്പി പൊലീസ്, അന്വേഷണം ജിഷയുടെ അടുത്ത സുഹൃത്തുക്കളിലേക്ക്

നിയമവിദ്യാർത്ഥിനി ജിഷ കൊല്ലപ്പെട്ടിട്ട് ദിവസം കുറേ ആയിട്ടും പ്രതികളെ പിടികൂടാനോ കേസിൽ കാര്യമായ പുരോഗതി വരുത്താനോ പൊലീസിന് കഴിഞ്ഞിട്ടില്ല. ജിഷയുടെ സഹപാഠികളിലേക്കാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. ജിഷ പഠിച്ചിരുന്ന എറണാകുളം ലോ കോളേജ് കേന്ദ്ര

Webdunia
ശനി, 21 മെയ് 2016 (10:02 IST)
നിയമവിദ്യാർത്ഥിനി ജിഷ കൊല്ലപ്പെട്ടിട്ട് ദിവസം കുറേ ആയിട്ടും പ്രതികളെ പിടികൂടാനോ കേസിൽ കാര്യമായ പുരോഗതി വരുത്താനോ പൊലീസിന് കഴിഞ്ഞിട്ടില്ല. ജിഷയുടെ സഹപാഠികളിലേക്കാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. ജിഷ പഠിച്ചിരുന്ന എറണാകുളം ലോ കോളേജ് കേന്ദ്രീകരിച്ചാണ് അന്വേഷണം.
 
ജിഷയുടെ സുഹൃത്തുക്കളായ നാലു ചെറുപ്പക്കാരുടെ ഡി എൻ എ ഇന്ന് പരിശോധിക്കും. നേരത്തേ പൊലീസ് ജിഷയുടെ സഹപാഠികൾ ഉൾപ്പെടെ ഉള്ളവരെ ചോദ്യം ചെയ്തതാണ്. എന്നാൽ സഹപാഠികളുടെ ഡി എൻ എ പരിശോധിച്ചാൽ വ്യക്തമായ സൂചന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. പ്രതികളെ ഇതുവരെ പിടികൂടാൻ കഴിയാത്തതിനാൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
 
ജിഷയുടെ ഡയറിയെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജിഷയുടെ വീടും പരിസരവും പൊലീസ് വീണ്ടും പരിശോധിച്ചു. എന്നാൽ കാര്യമായ തെളിവുകളോ സൂചനകളോ ലഭിച്ചിട്ടില്ലെന്ന് എസ് പി പറഞ്ഞു. അതേസമയം, കേസിനെ സംബന്ധിച്ച് നിർണായക തെളിവുകൾ ലഭിച്ചുവെന്നായിരുന്നു എ ഡി ജി പി പത്മകുമാർ നേരത്തേ പറഞ്ഞിരുന്നത്. എങ്കിലും കാര്യമായ പുരോഗതിയൊന്നും അന്വേഷണത്തിൽ ഉണ്ടായിട്ടില്ല. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

അലി ഖമൈനിയുടെ കുടുംബവേരുകൾ ഉത്തർപ്രദേശിലെ കിൻ്റൂറിൽ, മുത്തശ്ശൻ അറിയപ്പെട്ടത് ഹിന്ദുസ്ഥാനി മുല്ല എന്ന പേരിൽ

മീന്‍ പഴക്കം പരിശോധിക്കുന്നത് എങ്ങനെ? സംഗതി സിംപിളാണ് !

ബസിൽ വെച്ച് ലൈംഗികാതിക്രമം; യുവാക്കൾ പൂമാലയിട്ട് ആദരിച്ച സവാദ് വീണ്ടും അറസ്റ്റിൽ

International Yoga Day 2025: മോദിയുടെ തലയില്‍ വിരിഞ്ഞ 'അന്താരാഷ്ട്ര യോഗാ ദിനം'

Kerala Weather: ഇന്ന് മഴ മുന്നറിയിപ്പില്ല; ഏഴ് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴ

അടുത്ത ലേഖനം
Show comments