Webdunia - Bharat's app for daily news and videos

Install App

ജിഷ്ണുവിന്റെ മരണം; റീ പോസ്റ്റ്മോർട്ടത്തിന് സമ്മതം നൽകുമെന്ന് ബന്ധുക്കൾ

ജിഷ്ണുവിന് നീതി ലഭിക്കണം

Webdunia
ബുധന്‍, 18 ജനുവരി 2017 (11:44 IST)
പാമ്പാടി നെഹ്റു കോളേജിലെ ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് റീ പോസ്റ്റ്മോർട്ടത്തിന് സമ്മതം നൽകാമെന്ന് ജിഷ്ണുവിന്റെ ബന്ധുക്കൾ.  മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുകയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അട്ടിമറിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്താല്‍ തെളിവ് ശേഖരണത്തിന്റെ ഭാഗമായി റീ പോസ്റ്റ്മോര്‍ട്ടത്തിന് സമ്മതം നല്‍കുന്ന കാര്യം ആലോചിക്കാമെന്നാണ് ബന്ധുക്കള് വ്യക്തമാക്കിയിരിക്കുന്നത്‍.
 
ജിഷ്ണുവിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടടക്കമുളള കാര്യത്തില്‍ അതി ജാഗ്രതയോടെയാണ് ബന്ധുക്കള്‍
പ്രവര്‍ത്തിച്ചത്. മാനേജ്മെന്റിന്റെ മനഃപൂര്‍വമായ ഇടപെടലാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അട്ടിമറിക്കപ്പെടാനിടയാക്കിയത് എന്ന് ആരോപണം നിലനിൽക്കുന്നുണ്ട്. ജിഷ്ണുവിന്റെ മൂക്കിന് മുകളില്‍ ഉണ്ടായ മുറിവുപോലും ബോധപൂര്‍വം മറച്ചുവെച്ചു എന്നും ആരോപണം ഉണ്ട്.
 
പി ജി വിദ്യാർത്ഥിയെ കൊണ്ട് മൃതദേഹ പരിശോധന നടത്തിയെന്നതും വിവാദങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും കാരണമായിരുന്നു. മരണം നടന്ന് പത്ത് ദിവസം പിന്നിട്ടിട്ടും  പോസ്റ്റ് മോര്‍ട്ടം നടപടികളിലെ ദുരൂഹത അകറ്റാന്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഒരു നടപടികളും ഉണ്ടായിട്ടില്ല. ആരോഗ്യ മന്ത്രി കഴിഞ്ഞ ദിവസം വീട് സന്ദര്‍ശിച്ച്  മുഖ്യമന്ത്രിയുമായി ആലോചിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് പറഞ്ഞു. എന്നാല്‍, പോസ്റ്റ്മോര്‍ട്ടത്തിലെ വീഴ്ച സംബന്ധിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പണി ചെയ്തു കൊണ്ടിരുന്ന നിർമ്മാണ തൊഴിലാളി വീടിനു മുകളിൽ നിന്നു കാൽ വഴുതി കിണറ്റിൽ വീണു മരിച്ചു

ക്ഷേമനിധി പെൻഷൻ തുക ഒരു ഗഡു കൂടി അനുവദിച്ചു

പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തുന്നു

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

ചാറ്റ് ജിപിടിയുമായി ഇനി വാട്സാപ്പ് ചാറ്റ് ചെയ്യാം, ഫോണിൽ വിളിച്ച് സംസാരിക്കാം

അടുത്ത ലേഖനം
Show comments