Webdunia - Bharat's app for daily news and videos

Install App

ഏട്ടന്‍ വിശ്വസിച്ച പ്രസ്ഥാനത്തിലെ നേതാക്കള്‍ പൊലീസ് അതിക്രമത്തെ ന്യായീകരിച്ചതില്‍ വിഷമമുണ്ട്; അമ്മയും ബന്ധുക്കളും തിരിച്ചുവരുന്നതു വരെ നിരാഹാരം തുടരും: ജിഷ്ണുവിന്റെ സഹോദരി

നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിനോടുളള അതേ വിരോധം പൊലീസുകാരോട് തോന്നുന്നു, തന്റെ അമ്മയും അച്ഛനും വീട്ടില്‍ മടങ്ങിവരുന്നത് വരെ നിരാഹാരം ഇരിക്കും: ജിഷ്ണുവിന്റെ സഹോദരി

Webdunia
വ്യാഴം, 6 ഏപ്രില്‍ 2017 (10:57 IST)
പൊലീസ് ആസ്ഥാനത്ത് ഇന്നലെ അരങ്ങേറിയ പൊലീസിന്റെ പ്രവര്‍ത്തികളെ ചോദ്യം ചെയ്ത് ജിഷ്ണുവിന്റെ സഹോദരി അവിഷ്ണ. തന്റെ അമ്മയെ അടിക്കാനുളള താത്പര്യം എന്തുകൊണ്ട് പ്രതികളെ പിടിക്കാന്‍ പൊലീസ് കാണിച്ചില്ലെന്നും തന്റെ ഏട്ടന്റെ മരണത്തിന് കാരണക്കാരനായ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിനോടുളള അതേ വിരോധം പൊലീസുകാരോട് തോന്നുന്നുണ്ടെന്നും അവിഷ്ണ വ്യക്തമാക്കി. തന്റെ അമ്മയും അച്ഛനും വീട്ടില്‍ മടങ്ങിവരുന്നത് വരെ നിരാഹാരം ഇരിക്കുമെന്ന് അവിഷ്ണ പറഞ്ഞു.
 
ഏട്ടന്‍ വിശ്വസിച്ച പ്രസ്ഥാനത്തിലെ ചില നേതാക്കള്‍ പൊലീസ് അതിക്രമത്തെ ന്യായീകരിച്ചത് ശരിയല്ലെന്നും  
പൊലീസ് മര്‍ദനത്തെ ന്യായീകരിക്കുന്നതില്‍ വിഷമമുണ്ടെന്നും ജിഷ്ണുവിന്റെ സഹോദരി വ്യക്തമാക്കിയിട്ടുണ്ട്. 
 
അതേസമയം പൊലീസ് മര്‍ദിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ നിരാഹാരം നടത്തുകയാണ് ജിഷ്ണു പ്രണോയിയുടെ അമ്മയും മറ്റ് ബന്ധുക്കളും. ജിഷ്ണു മരിച്ച് എണ്‍പത് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടിക്കാന്‍ കഴിയാതതില്‍ പ്രതിഷേധിച്ചാണ് കുടുംബം ഏപ്രില്‍ ആറിന് നിരാഹാരസമരം നടത്താനായി പൊലീസ് ആസ്ഥാനത്ത് എത്തിയത്.

എന്നാല്‍ അതീവ സുരക്ഷാ മേഖലയാണ് ഡിജിപിയുടെ ഓഫിസെന്ന് വ്യക്തമാക്കി പൊലീസ് ജിഷ്ണുവിന്റെ ബന്ധുക്കളെ തടഞ്ഞിരുന്നു. തുടന്നുള്ള സംഘര്‍ഷത്തില്‍ ജിഷ്ണുവിന്റെ അമ്മ മഹിജയെ പൊലീസ് ബലം പ്രയോഗിച്ച് വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തു നീക്കിയത്. ഇതിനെതിരെ കടുത്ത പ്രതിഷേധം പൊതുസമൂഹത്തില്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഐജിയോട് ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദേശിച്ചിരുന്നു.
 
 

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയില്‍ യാത്രാവിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടം; മരണപ്പെട്ടവരില്‍ 14 സ്‌കേറ്റിംഗ് താരങ്ങളും

നിയമസഭാ തിരെഞ്ഞെടുപ്പിന് 5 ദിവസം മാത്രം, ഡൽഹിയിൽ ഏഴ് AAP എംഎൽഎമാർ രാജിവെച്ചു

വിഴിഞ്ഞത്ത് ബസില്‍ നിന്ന് കൈ പുറത്തേക്കിട്ട് യാത്ര ചെയ്ത മധ്യവയസ്‌കന്റെ കൈയറ്റു; രക്തം വാര്‍ന്ന് ദാരുണാന്ത്യം

വള്ളിക്കുന്നത്ത് പേപ്പട്ടിയുടെ ആക്രമണം; നാലുപേര്‍ക്ക് ഗുരുതര പരിക്ക്

കൈക്കൂലി: 3000 രൂപാ വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ

അടുത്ത ലേഖനം
Show comments