Webdunia - Bharat's app for daily news and videos

Install App

ഷാജുവിനെ കൊന്ന് ജോൺസണെ സ്വന്തമാക്കാൻ ആഗ്രഹിച്ചു, ജോൺസ‌ന്റെ ഭാര്യയെ കൊല്ലാൻ ശ്രമിച്ചു: ജോളി

ചിപ്പി പീലിപ്പോസ്
ശനി, 12 ഒക്‌ടോബര്‍ 2019 (09:34 IST)
കൂടത്തായി കൊലപാതക പരമ്പരയിലെ ചുരുളുകൾ ഓരോന്നായി മുഖ്യപ്രതി ജോളി തന്നെ വെളിപ്പെടുത്തുകയാണ്. തന്റെ പ്രവൃത്തിയിൽ സംശയം തോന്നിയ റോയിയെ കൊലപ്പെടുത്തി ഷാജുവിനെ ജോളി സ്വന്തമാക്കി. പ്രതീക്ഷിച്ച ദാമ്പത്യ ജീവിതം ലഭിക്കാതെ വരികയും റോയിയെ പോലെ തന്റെ ചെയ്തികളെ ഷാജുവും ചോദ്യം ചെയ്യാൻ തുടങ്ങിയതോടെ ഷാജുവിനേയും കൊലപ്പെടുത്താൻ പ്ലാൻ ഉണ്ടായിരുന്നുവെന്ന് പൊലീസിനു മൊഴി നൽകി ജോളി. 
 
ഷാജുവിനെ കൊലപ്പെടുത്തി മൂന്നാമത് വിവാഹം കഴിക്കാനായിരുന്നു ജോളിയുടെ പ്ലാൻ. ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സണെ സ്വന്തമാക്കാനായാണ് ഷാജുവിനെ ഇല്ലായ്മ ചെയ്യാന് ആഗ്രഹിച്ചത്. ഇതിനായി ജോണ്‍സന്റെ ഭാര്യയേയും കൊലപ്പെടുത്താന്‍ ശ്രമം നടത്തിയെന്നും ജോളി പൊലീസിന് മൊഴി നല്‍കി. 
വിഷം നല്‍കി കൊല്ലാനായിരുന്നു പ്ലാൻ. വിഷം കലര്‍ന്ന ഭക്ഷണം നല്‍കാന്‍ ശ്രമിച്ചെങ്കിലും കഴിക്കാത്തതിനാല്‍ ആണ് ജോണ്‍സന്റെ ഭാര്യ രക്ഷപ്പെട്ടതെന്നും ജോളിയുടെ മൊഴിയില്‍ പറയുന്നു.
 
ജോളി ഏറ്റവും കൂടുതല്‍ തവണ ഫോണില്‍ വിളിച്ചതായി കണ്ടെത്തിയ ബിഎസ്എന്‍ എല്‍ ജീവനക്കാരന്‍ ആണ് ജോണ്‍സണ്‍. മുഖ്യ പ്രതി ജോളിയുമായി സൗഹൃദമുണ്ടെന്ന് ജോണ്‍സണ്‍ മൊഴി നല്‍കിയിരുന്നു. ഇരുവരും ഒരുമിച്ച് നിരവധി തവണ കോയമ്പത്തൂരിൽ പോയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

കടമുറിക്കുള്ളിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം

ഏലക്കായില്‍ കീടനാശിനി സാനിധ്യം: ശബരിമലയിലെ അഞ്ചുകോടിയിലധികം രൂപയുടെ അരവണ നശിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് ടെന്‍ഡര്‍ ക്ഷണിച്ചു

16,000ത്തോളം സർക്കാർ ജീവനക്കാർ കൂട്ടമായി വിരമിക്കുന്നു, പെൻഷൻ പണമായി കണ്ടെത്തേണ്ടത് 9,000 കോടിയോളം, പുതിയ പ്രതിസന്ധിയിൽ സർക്കാർ

ഓഹരിവിപണിക്ക് നാളെ പ്രത്യേക വ്യാപാരം, കാരണം എന്തെന്നറിയാം

മലപ്പുറത്തും വയനാട്ടിലും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; എഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments