ഒരു സൂപ്പര്‍ സ്റ്റാര്‍ അറസ്റ്റിലാകുന്നത് ഞങ്ങള്‍ക്ക് വാര്‍ത്തയാണ്, ചേച്ചിക്ക് കാണാന്‍ ഇഷ്ടമില്ലെങ്കില്‍ റിമോട്ട് കൈയിലില്ലേ, അഭിനയിച്ച സീരിയല് കാണാലോ? നടി അനിതയ്ക്ക് ലല്ലു ശശിധരന്റെ മറുപടി

നടി അനിതയ്ക്ക് ലല്ലു ശശിധരന്റെ മറുപടി

Webdunia
ചൊവ്വ, 18 ജൂലൈ 2017 (10:12 IST)
നടിയുടെ കേസുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു വി ജോണിനെ തെറിവിളിച്ചുകൊണ്ടുള്ള സീരിയല്‍ നടി അനിതയുടെ വീഡിയോയ്‌ക്കെതിരെ പരിഹാസവുമായി മാധ്യമപ്രവര്‍ത്തകന്‍ ലല്ലു ശശിധരന്‍.
 
ഇന്ത്യയില്‍ തന്നെ ഇങ്ങനൊരു സംഭവം അപൂര്‍വമാണെന്നും ഒരു സൂപ്പര്‍ സ്റ്റാര്‍ അറസ്റ്റിലാകുന്നതും ജയിലില്‍ കിടക്കുന്നതും ഞങ്ങള്‍ക്ക് വാര്‍ത്തയാണെന്നും ലല്ലു പറയുന്നു. ചേച്ചിക്ക് കാണാന്‍ താല്‍പര്യമില്ലെങ്കില്‍ റിമോട്ട് കൈയിലില്ലേ? അഭിനയിച്ച സീരിയല് വല്ലതും ഉണ്ടെങ്കില്‍ അത് കാണാലോ, അല്ലെങ്കില്‍ കാര്‍ട്ടൂണ്‍ ചാനല്‍ കാണാമെന്നും ലല്ലു പരിസഹിക്കുന്നു.
 
നിങ്ങളുടെ ദിലീപേട്ടന്‍ അകത്ത് കിടക്കുന്നത് ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിനോ ദണ്ഡിയില്‍ പോയി ഉപ്പ് കുറുക്കിയതിനോ അല്ല. പുള്ളിയുടെ പേരിലുള്ള കുറ്റങ്ങള്‍ എന്താണെന്ന് പൊലീസ് പറഞ്ഞിട്ടുണ്ട്. ജാമ്യം കൊടുക്കണോ, ശിക്ഷിക്കണോ എന്നൊക്കെ ഇനി കോടതി തീരുമാനിക്കും.
 
തനിക്ക് നാണമുണ്ടോയെന്നും താന്‍ ഒരു ആണാണോയെന്നുമായിരുന്നു വിനുവിനോടുള്ള അനിതയുടെ ചോദ്യം. ചെയ്യുന്ന ജോലി ആത്മാര്‍ത്ഥമായി ചെയ്യണമെന്നും എന്ത് വൃത്തികേട് പറഞ്ഞും ചാനലിന്റെ റേറ്റിങ് കൂട്ടാമെന്ന് കരുതേണ്ടെന്നുമായിരുന്നു അനിതയുടെ വാക്കുകള്‍.തെറ്റ് ചെയ്താല്‍ ആരായാലും അനുഭവിക്കണം. അദ്ദേഹം കുറ്റക്കാരനാണെന്ന് കോടതി തെളിയിക്കട്ടെ. അതിന് ശേഷം ആവേശം കാണിച്ചാല്‍ മതി. 
 
റേപ് ചെയ്യപ്പെട്ട നടി പോലും ദിലീപേട്ടന്റെ പേര് പറയുന്നില്ല. ആ കുട്ടിക്ക് ഇല്ലാത്ത ദണ്ഡമാണോ നിനക്ക്.
തന്റെ ആവേശം കേട്ടാല്‍ തോന്നും തന്റെ പെണ്ണുംപിള്ളയേയോ സഹോദരിയേയോ മക്കളേയോ ദിലീപേട്ടന്‍ റേപ് ചെയ്തിട്ടുണ്ടെന്നാണല്ലോയെന്നും അനിത ചോദിച്ചിരുന്നു.

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

യാത്രക്കാര്‍ക്ക് വൃത്തിയുള്ള ടോയ്ലറ്റുകള്‍ ഉപയോഗിക്കാന്‍ സഹായിക്കുന്നതിനായി 'KLOO' ആപ്പ് പുറത്തിറക്കാനൊരുങ്ങി കേരളം

വാനോളം കേരളം; അതിദാരിദ്ര്യ മുക്തമാകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം, മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

അതിദാരിദ്ര്യമുക്ത പ്രഖ്യാപനം: മമ്മൂട്ടി തിരുവനന്തപുരത്ത്, മോഹന്‍ലാലും കമലും എത്തില്ല

ആഭ്യന്തര കലാപം രൂക്ഷം: സുഡാനിൽ കൂട്ടക്കൊല, സ്ത്രീകളെയും കുട്ടികളെയും നിരത്തിനിർത്തി വെടിവച്ചുകൊന്നു

ഗാസയില്‍ വീടുകള്‍ തകര്‍ത്ത് ഇസ്രയേല്‍ ആക്രമണം രണ്ടു മൃതദേഹങ്ങള്‍ കൂടി കൈമാറി ഹമാസ്

അടുത്ത ലേഖനം
Show comments