Webdunia - Bharat's app for daily news and videos

Install App

അഭിഭാഷകരുടെ അഴിഞ്ഞാട്ടം വീണ്ടും; വഞ്ചിയൂർ കോടതി പരിസരത്ത് സംഘര്‍ഷം - മാധ്യമ പ്രവര്‍ത്തകര്‍ക്ക് കല്ലേറില്‍ പരുക്ക്, വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു

മീഡിയ റൂം ഒരുവിഭാഗം അഭിഭാഷകർ പൂട്ടിയതോടെയാണ് സംഘർഷം തുടങ്ങിയത്

Webdunia
വ്യാഴം, 21 ജൂലൈ 2016 (16:59 IST)
ഹൈക്കോടതി വളപ്പിലെ സംഘർഷങ്ങൾക്ക് പിന്നാലെ തലസ്‌ഥാനത്തും മാധ്യപ്രവര്‍ക്കര്‍ക്കു നേരെ  അഭിഭാഷകരുടെ അഴിഞ്ഞാട്ടം. വഞ്ചിയൂർ കോടതിയിലാണ് പരിസരത്താണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലേറും മര്‍ദ്ദനവുമുണ്ടായത്. അക്രമം രൂക്ഷമായതോടെ കോടതി പരിസരത്തേക്ക് കൂടുതല്‍ പൊലീസ് സംഘം എത്തിച്ചേരുകയുമാണ്

വഞ്ചിയൂർ കോടതിയിലെ മീഡിയ റൂം ഒരുവിഭാഗം അഭിഭാഷകർ പൂട്ടിയതോടെയാണ് സംഘർഷം തുടങ്ങിയത്. മീഡിയ റൂമിന് മുന്നിൽ അഭിഭാഷകർ പ്രകോപനപരമായ പോസ്റ്ററുകൾ പതിച്ചു. നാലാംലിംഗക്കാരെ കോടതിവളപ്പിൽ പ്രവേശിപ്പിക്കില്ല എന്നായിരുന്നു പോസ്റ്ററുകൾ. മീഡിയ റൂമിന്റെ ഭിത്തിയിൽ ‘ശൗചാലയം’ എന്ന പോസ്റ്ററും പതിച്ചു.

എത്രയും വേഗം മാധ്യമ പ്രവര്‍ത്തകര്‍ കോടതി പരിസരത്തു നിന്നും പുറത്തേക്ക് പോകണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ മടങ്ങി പോകവെ കോടതിയുടെ ഗേറ്റ് പൂട്ടുകയും മാധ്യമ പ്രവര്‍ത്തകരുടെ വാഹനം തല്ലി തകര്‍ക്കുകയുമായിരുന്നു.

അഭിഷാകരുടെ ആക്രമണത്തില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ വാഹനം തകര്‍ന്നു. ജീവന്‍ ടീവി ന്യൂസിന്റെ റിപ്പോര്‍ട്ടര്‍ക്ക് കല്ലേറില്‍ തലയ്‌ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തു. കല്ലേറില്‍ ഒരു വക്കീല്‍ ഗുമസ്‌തനും പരുക്കേറ്റു. തടി കഷണങ്ങളും കല്ലും ഇരുമ്പു ദണ്ഡുകളും ഉപയോഗിച്ചാണ് അഭിഷാഷകര്‍ ആക്രമം അഴിച്ചു വിട്ടത്. ശഖുമുഖം അസിസ്റ്റന്റ് കമ്മീഷണർ ഉൾപ്പടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്‌ഥരും സ്‌ഥലത്തെത്തി.


വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്

ഡൊണാള്‍ഡ് ട്രംപുമായി ഏതുസമയത്തും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് പുടിന്‍

കളമശ്ശേരിയില്‍ മഞ്ഞപ്പിത്ത വ്യാപനത്തിന് കാരണമായത് കിണറ്റില്‍ നിന്നുള്ള വെള്ളമാണെന്ന് മന്ത്രി പി രാജീവ്

കട്ടപ്പന ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു

വായ്പ എടുത്തയാള്‍ മരിച്ചാല്‍ വായ്പ തിരിച്ചടയ്‌ക്കേണ്ടത് ആരാണ്?

അടുത്ത ലേഖനം
Show comments