Webdunia - Bharat's app for daily news and videos

Install App

‘അഭിപ്രായ സ്വാതന്ത്ര്യത്തെ ഭയക്കുന്നവര്‍ യഥാർത്ഥ മനുഷ്യനെ ഭയക്കുന്നു’; സന്ദീപാനന്ദ ഗിരിക്ക് പിന്തുണയുമായി ജോയ് മാത്യു

‘അഭിപ്രായ സ്വാതന്ത്ര്യത്തെ ഭയക്കുന്നവര്‍ യഥാർത്ഥ മനുഷ്യനെ ഭയക്കുന്നു’; സന്ദീപാനന്ദ ഗിരിക്ക് പിന്തുണയുമായി ജോയ് മാത്യു

Webdunia
ഞായര്‍, 28 ഒക്‌ടോബര്‍ 2018 (11:41 IST)
സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെ നടന്ന ആക്രമണത്തെ അപലപിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. അഭിപ്രായ സ്വാതന്ത്ര്യത്തെ ഭയക്കുന്നവരാണ് യഥാർത്ഥ മനുഷ്യനെ ഭയക്കുന്നതെന്ന് ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ അദ്ദേഹം വ്യക്തമാക്കി.

സന്ദീപാനന്ദഗിരിയുടെ നേരെ നടന്ന പോലുള്ള ആക്രമണങ്ങൾ ഭാവിയിൽ ഇല്ലാതാകണമെങ്കിൽ ഇത്തരം അക്രമണങ്ങൾ നടത്തുന്ന പാർട്ടി ഗുണ്ടകളെമാത്രം അറസ്റ്റ് ചെയ്യാതെ അവരുടെ നേതാക്കളെ വിലങ്ങു വയ്ക്കുന്ന രീതിയിലേക്ക് നിയമപാലനം മാറണമെന്നും ജോയ് മാത്യു പറഞ്ഞു.

ജോയ് മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-

അഭിപ്രായ സ്വാതന്ത്ര്യത്തെ ഭയക്കുന്നവർ യഥാർത്ഥ മനുഷ്യനെ ഭയക്കുന്നവരാണ് .
നാമജപക്കാരെ തിരഞ്ഞു പിടിച്ചു അറസ്റ് ചെയ്യുന്നതിനെക്കാൾ
പ്രധാനം ആശ്രമം തീവെച്ചവരെ പിടികൂടുകയാണ് .
ഏതെങ്കിലും പത്ത് പാർട്ടി ഗുണ്ടകളെയല്ല അവരുടെ നേതാക്കളെത്തന്നെ
വിലങ്ങു വെക്കുന്ന രീതിയിലേക്ക് ഇനിയെങ്കിലും നിയമപാലനം ഉണരണം .
എല്ലാ രാഷ്ട്രീയ ഗുണ്ടാ പാർട്ടികൾക്കും ഇത് ബാധകമാവുന്ന കാലത്തേ
സന്ദീപാനന്ദഗിരി യുടെ നേരെനടന്ന ആക്രമണം
പോലുള്ള ഭീരുത്വ പ്രകടനങ്ങൾ ഇല്ലാതാവൂ .
ഭൂരിപക്ഷം ഹൈന്ദവ വിശ്വാസികളും ഇമ്മാതിരി ആക്രണത്തിനെ അനുകൂലിക്കും എന്ന് ഞാൻ കരുതുന്നില്ല .
സ്വാമി സാന്ദീപാനന്ദ ഗിരിക്ക് നേരെ നടന്ന അക്രമത്തെ ശക്തമായി അപലപിക്കുന്നു .
ചിന്താ സ്വാതന്ത്ര്യങ്ങൾക്ക്
എന്റെ ഐക്യദാർഢ്യം

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments