Webdunia - Bharat's app for daily news and videos

Install App

ജിഷ്ണുവിന്റെ മരണം: ട്രസ്റ്റ് ചെയർമാൻ കൃഷ്ണദാസിന്റെ അറിവോടെയാണ് അതി ക്രൂരമായ പീഡനം നടന്നതെന്ന് പൊലീസ്

ജിഷ്ണുവിനെ പീഡിപ്പിച്ചതിനു സാഹചര്യത്തെളിവുകൾ ഉണ്ടെന്ന് പൊലീസ്

Webdunia
ചൊവ്വ, 21 ഫെബ്രുവരി 2017 (07:46 IST)
പാമ്പാടി നെഹ്റു കോളേജില്‍ ആത്മഹത്യ ചെയ്ത വിദ്യാർഥി ജിഷ്ണു പ്രണോയിയെ മാനസിക, ശാരീരിക പീഡനങ്ങള്‍ക്ക് വിധേയമാക്കിയതിനു സാഹചര്യത്തെളിവുകളുണ്ടെന്നു പൊലീസ്. ട്രസ്റ്റ് ചെയർമാൻ കൃഷ്ണദാസിന്റെ അറിവോടെയാണ് ബോർഡ് റൂമിൽ കൊണ്ടുപോയി ജിഷ്ണുവിനെ അതി ക്രൂരമായി പീഡിപ്പിച്ചതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു.
 
നിരപരാധിയായ ഒരു പാവം വിദ്യാർഥിയെ തകർക്കുകയെന്നതായിരുന്നു അവരുടെ ലക്ഷ്യം. അതിനായി കോളജ് അധികൃതർ പരീക്ഷയ്ക്കിടെ ജിഷ്ണു ക്രമക്കേട് നടത്തിയെന്ന ആരോപണം ഉന്നയിച്ചു. കൂടാതെ ഒരു തെറ്റും ചെയ്യാത്ത ജിഷ്ണുവിനെ മൂന്നു സെമസ്റ്ററിലേക്കു ഡീബാർ ചെയ്തു. ഇതില്‍ മനസ്സു നൊന്ത വിദ്യാർഥി അന്നു വൈകിട്ട് ജീവനൊടുക്കുകയായിരുന്നുവെന്ന് ഇരിങ്ങാലക്കുട എഎസ്പി കിരൺ നാരായണൻ അറിയിച്ചു. 
 
സംഭവശേഷം എല്ലാ തെളിവുകളും നശിപ്പിക്കുന്നതിനായി പ്രതികൾ സിസിടിവി ദൃശ്യങ്ങൾ നീക്കംചെയ്തു. അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കില്‍ സ്ഥാപിച്ച സിസി ടിവി, വിഡിയോ റെക്കോർഡിങ് ഹാർഡ് ഡിസ്ക് തകർത്തു. ഇതിലെല്ലാം ഒന്നുമുതൽ മൂന്നുവരെയുള്ള പ്രതികൾക്കു നേരിട്ടു പങ്കുണ്ട്. ഈ പ്രതികൾ ചേർന്നാണ് ക്രൈം സീൻ മാറ്റിമറിച്ചത്. ബോർഡ് റൂമിന്റെ ഭിത്തിയിൽ നിന്നു രക്തക്കറ കഴുകിക്കളഞ്ഞതും ഇവരാണെന്ന് പൊലീസ് പറഞ്ഞു.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് നിര്‍ണായകമാകുക സ്ത്രീ വോട്ടുകള്‍; കണക്കുകള്‍ ഇങ്ങനെ

പാലക്കാട് ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

മൂന്ന് ജില്ലകളില്‍ മഴ മുന്നറിയിപ്പ്; വരുംമണിക്കൂറുകളില്‍ ഈ ജില്ലയില്‍ മഴയ്ക്ക് സാധ്യത

ജി.എസ്.ടി അടച്ചു നൽകാമെന്ന് പറഞ്ഞു 4.5 ലക്ഷം തട്ടിയ യുവാവ് അറസ്റ്റിൽ

ബിജെപി വീണ്ടും വരും; മഹാരാഷ്ട്ര ഇങ്ങെടുക്കണമെന്ന് സുരേഷ് ഗോപി

അടുത്ത ലേഖനം
Show comments