Webdunia - Bharat's app for daily news and videos

Install App

'എന്നെ മാറ്റിയാല്‍ സതീശനേയും മാറ്റണം'; വാശിപിടിച്ച് സുധാകരന്‍, കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷം

പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെ.സുധാകരനും തമ്മില്‍ അത്ര നല്ല ബന്ധത്തിലല്ല

രേണുക വേണു
തിങ്കള്‍, 6 മെയ് 2024 (06:38 IST)
ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും കെപിസിസി അധ്യക്ഷ സ്ഥാനം തിരിച്ചുനല്‍കാത്തതില്‍ കെ.സുധാകരന് അതൃപ്തി. തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതിനാല്‍ സുധാകരനെ താല്‍ക്കാലികമായി കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കിയിരുന്നു. എം.എം.ഹസനാണ് താല്‍ക്കാലിക ചുമതല നല്‍കിയത്. കേരളത്തിലെ വോട്ടെടുപ്പ് കഴിഞ്ഞാല്‍ അധ്യക്ഷ സ്ഥാനം തിരിച്ചു കിട്ടുമെന്ന് സുധാകരന്‍ കരുതിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കെപിസിസി യോഗത്തില്‍ സുധാകരന് അധ്യക്ഷ സ്ഥാനം തിരിച്ചുകൊടുക്കുന്നതില്‍ തീരുമാനമായില്ല. 
 
അധ്യക്ഷ സ്ഥാനം തിരിച്ചുതരണമെന്ന് കെപിസിസി യോഗത്തില്‍ സുധാകരന്‍ പറഞ്ഞു. എന്നാല്‍ കുറച്ചുകൂടി കാത്തിരിക്കൂ എന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ മറുപടി നല്‍കിയത്. വോട്ടെണ്ണല്‍ കഴിഞ്ഞ ശേഷം തീരുമാനമെടുക്കാമെന്നാണ് വേണുഗോപാല്‍ അടക്കമുള്ളവരുടെ നിലപാട്. തന്നെ തഴയാന്‍ വേണ്ടിയാണോ ഇങ്ങനെയൊരു നിലപാടെന്ന് സുധാകരന് സംശയമുണ്ട്. 
 
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെ.സുധാകരനും തമ്മില്‍ അത്ര നല്ല ബന്ധത്തിലല്ല. തന്നെ അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കാന്‍ സതീശന്‍ കളിക്കുന്നുണ്ടെന്ന് സുധാകരന് സംശയമുണ്ട്. തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടി നേതൃമാറ്റം വേണമെന്ന നിലപാടിലേക്ക് എഐസിസി പോകുമോ എന്നാണ് സുധാകരന്റെ പേടി. തന്നെ മാത്രം മാറ്റിക്കൊണ്ടുള്ള നേതൃമാറ്റം അംഗീകരിക്കില്ലെന്ന് സുധാകരന്‍ വേണുഗോപാലിനെ അറിയിച്ചിട്ടുണ്ട്. തന്നെ മാറ്റുകയാണെങ്കില്‍ സതീശനെ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് മാറ്റണമെന്നും സുധാകരന്‍ പറയുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകത്തിലെ ഏറ്റവും വിദ്യാഭ്യാസമുള്ള രാജ്യം ഏതെന്ന് അറിയാമോ

ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ നരേന്ദ്രമോദിക്ക് ഉയര്‍ന്ന സിവിലിയന്‍ ബഹുമതി നല്‍കി കുവൈത്ത്

പെണ്‍കുട്ടിയോട് ഒറ്റയ്ക്ക് വീട്ടില്‍ വരാന്‍ നിര്‍ദ്ദേശിച്ച് ജയിലര്‍; നടുറോഡില്‍ ചെരിപ്പൂരി ജയിലറുടെ കരണക്കുറ്റി പൊട്ടിച്ച് പെണ്‍കുട്ടി

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ പൊതു ഭരണ വകുപ്പിലെ 6 ജീവനക്കാര്‍ക്ക് നോട്ടീസ്; പിരിച്ചുവിടാന്‍ ശുപാര്‍ശ

പാലക്കാട് സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments