Webdunia - Bharat's app for daily news and videos

Install App

K Sudhakaran: കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്ന് സുധാകരനെ നീക്കി

തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കു മുന്നോടിയായാണ് കെപിസിസി നേതൃമാറ്റം

രേണുക വേണു
ഞായര്‍, 4 മെയ് 2025 (07:49 IST)
K Sudhakaran: കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്ന് കെ.സുധാകരനെ നീക്കാന്‍ തീരുമാനമായി. സുധാകരന്റെ കൂടി അനുവാദത്തോടെ ഹൈക്കമാന്‍ഡാണ് നിര്‍ണായക തീരുമാനമെടുത്തത്. പുതിയ കെപിസിസി അധ്യക്ഷനെ നാളെ പ്രഖ്യാപിക്കാന്‍ സാധ്യത. ആന്റോ ആന്റണി അധ്യക്ഷസ്ഥാനത്തേക്കു എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കു മുന്നോടിയായാണ് കെപിസിസി നേതൃമാറ്റം. പ്രായാധിക്യത്തെ തുടര്‍ന്ന് ആരോഗ്യ ബുദ്ധിമുട്ടുകള്‍ ഉള്ളതിനാലാണ് സുധാകരനെ നീക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചത്. ഹൈക്കമാന്‍ഡ് തീരുമാനത്തിനു സുധാകരന്‍ വഴങ്ങി. 
 
പാര്‍ട്ടിയെ സുധാകരന്‍ മികച്ച രീതിയില്‍ നയിച്ചെന്നാണു ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍. എന്നാല്‍, അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍, തിരഞ്ഞെടുപ്പുപോരാട്ടങ്ങളിലേക്കു പാര്‍ട്ടി കടക്കാനിരിക്കെ പുതിയ നേതൃത്വം വരുന്നതാണ് ഉചിതമെന്ന തീരുമാനത്തിലെത്തുകയായിരുന്നു. പാര്‍ട്ടി താല്‍പര്യത്തിനായി അധ്യക്ഷസ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് സുധാകരന്‍ ദേശീയ നേതൃത്വത്തെ അറിയിച്ചു. 
 
അതേസമയം ഉപാധികളോടെയാണ് അധ്യക്ഷസ്ഥാനം ഒഴിയാന്‍ സുധാകരന്‍ സമ്മതിച്ചതെന്നാണ് വിവരം. എഐസിസി നിര്‍വാഹകസമിതിയില്‍ സുധാകരനെ ഉള്‍പ്പെടുത്തിയേക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാര്‍ത്ഥികളെ ജാതീയമായി അധിക്ഷേപിച്ചു; സ്‌കൂള്‍ ഹെഡ്മിസ്ട്രസിനെതിരെ കേസ്

അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചു; നടി ശ്വേതാ മേനോനെതിരെ പോലീസ് കേസ്

ലഹരിക്കേസില്‍ പിടികൂടിയ പ്രതി സ്‌കൂട്ടറുമായി എത്തിയ ഭാര്യക്കൊപ്പം കടന്നുകളഞ്ഞു

Kerala Weather: അതിതീവ്ര മുന്നറിയിപ്പ് പിന്‍വലിച്ചു; കണ്ണൂരും കാസര്‍ഗോഡും ഓറഞ്ച്

സച്ചിന്റെ മകള്‍ മാത്രമല്ല, സാറ ചില്ലറക്കാരിയല്ല, ഇനി ഓസ്‌ട്രേലിയയുടെ ടൂറിസം ബ്രാന്‍ഡ് അംബാസഡര്‍

അടുത്ത ലേഖനം
Show comments