Webdunia - Bharat's app for daily news and videos

Install App

പശുവിനെയല്ല, സുരേന്ദ്രനെ വരെ കൊല്ലാനുള്ള ആളുകള്‍ ഇവിടുയുണ്ട്; സുരേന്ദ്രന് വധഭീഷണി - യുവമോര്‍ച്ച പരാതി നല്‍കി

പശുവിനെയല്ല, സുരേന്ദ്രനെ വരെ കൊല്ലാനുള്ള ആളുകള്‍ ഇവിടുയുണ്ട്; സുരേന്ദ്രന് വധഭീഷണി

Webdunia
വെള്ളി, 7 ഏപ്രില്‍ 2017 (14:47 IST)
സംസ്ഥാനത്ത് ഒരു പശുവിനെപ്പോലും കൊല്ലാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന് വധഭീഷണി.

ഗള്‍ഫ് മലയാളിയും എറണാകുളം വൈപ്പില്‍ പുതുവെപ്പ് സ്വദേശിയുമായ യുവാവാണ് വാട്‌സ് ആപ്പിലൂടെ വധഭീഷണി നടത്തിയതെന്ന് യുവമോര്‍ച്ച പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

പശുവിനെയല്ല, സുരേന്ദ്രനെ വരെ കൊല്ലാനുള്ള ആളുകള്‍ ഇവിടുണ്ടെന്ന രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലെ പരാമര്‍ശമാണ് പരാതിക്ക് ഇടയാക്കിയത്.

ഇത് സംസ്ഥാനം വേറെയാണ്. ഇവിടുത്തെ യുവാക്കള്‍ വിദ്യാസമ്പന്നരാണ്. അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള പ്രസ്താവനകള്‍ സുരേന്ദ്രന്‍ ഒഴിവാക്കണം എന്ന് പറഞ്ഞുകൊണ്ടാണ്  അവസാനിക്കുന്നത്.

വീഡിയോ സന്ദേശം ജനറല്‍ സെക്രട്ടറിയുടെ ശ്രദ്ധയില്‍പ്പെടുത്തിയ ശേഷമാണ് പരാതി നല്‍കിയിട്ടുള്ളത്.

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കിയ ബീഫ് വിവാദം ഏറ്റെടുത്തു കൊണ്ടാണ് സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പ്രസ്‌താവന നടത്തിയത്. പശുവിനെ കൊല്ലാന്‍ ധൈര്യമുളളവരെ വെല്ലുവിളിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

Kargil Vijay Diwas 2025: കാര്‍ഗില്‍ സ്മരണയില്‍ രാജ്യം; കൊല്ലപ്പെട്ടത് 407 ഇന്ത്യന്‍ സൈനികര്‍

Govindachamy: റെയില്‍വെ സ്‌റ്റേഷനിലേക്കുള്ള വഴി തെറ്റി, ലക്ഷ്യം തമിഴ്‌നാട്ടില്‍ എത്തുക; ഇനി വിയ്യൂരില്‍ ഏകാന്ത തടവ്

ഗോവിന്ദച്ചാമിയെ തൃശൂരിലേക്ക് മാറ്റുന്നു; സുരക്ഷ വര്‍ധിപ്പിക്കും

Kerala Weather: ന്യൂനമര്‍ദ്ദപാത്തിയും തീവ്ര ന്യൂനമര്‍ദ്ദവും; മഴ തന്നെ മഴ, പോരാത്തതിനു കാറ്റും !

Govindachamy: മതില്‍ കയറിയത് ടാങ്കുകള്‍ അടുക്കിവെച്ച്; അന്വേഷണം സഹതടവുകാരിലേക്കും

അടുത്ത ലേഖനം
Show comments