Webdunia - Bharat's app for daily news and videos

Install App

കെ സുരേന്ദ്രൻ ജയിൽ മോചിതനായി!

കെ സുരേന്ദ്രൻ ജയിൽ മോചിതനായി!

Webdunia
ശനി, 8 ഡിസം‌ബര്‍ 2018 (11:45 IST)
ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ തുടർന്ന് അറസ്‌റ്റിലായ ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രൻ ജയില്‍ മോചിതനായി. 22 ദിവസത്തെ ജയിൽ വാസത്തിന് ശേഷം കടുത്ത ഉപാധികളോടെയാണ് സുരേന്ദ്രന് ജാമ്യം അനുവദിച്ചിരിക്കുന്നത്.
 
കേ​സി​ല്‍ സു​രേ​ന്ദ്ര​ന് വെ​ള്ളി​യാ​ഴ്ച ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നു ഇ​ന്ന് രാ​വി​ലെ പൂ​ജ​പ്പു​ര ജ​യി​ലി​ല്‍​നി​ന്ന് അ​ദ്ദേ​ഹം പു​റ​ത്തെ​ത്തി​യ​ത്. സു​രേ​ന്ദ്ര​ന് വ​ലി​യ സ്വീ​ക​ര​ണ​മാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍ ജ​യി​ലി​നു പു​റ​ത്ത് ഒ​രു​ക്കി​യി​രു​ന്ന​ത്. 
 
പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്ന് സുരേന്ദ്രനോട് കോടതി നിർദേശിച്ചു. കൂടാതെ രണ്ടു പേരുടെ ആൾ ജാമ്യം വേണമെന്നും രണ്ടു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. പാസ്‌പോർട്ടും സുരേന്ദ്രൻ കെട്ടിവയ്‌ക്കണമെന്നും കോടതി വ്യക്തമാക്കി.
 
സമാനമായ മറ്റു കുറ്റകൃതങ്ങളില്‍ ഉള്‍പ്പെടാന്‍ പാടില്ലെന്നും കോടതി ജാമ്യ വ്യവസ്ഥയില്‍ കോടതി വ്യക്തമാക്കി. എന്തൊക്കെ ഉപാധികൾ ഉൾപ്പെടുത്തണമെന്ന അഭിപ്രായം ആരാഞ്ഞപ്പോഴാണ് പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത് എന്ന വ്യവസ്ഥ സർക്കാർ ആവശ്യപ്പെട്ടത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
 
ശബരിമല സന്നിധാനത്ത് ദര്‍ശനത്തിനെത്തിയ 52 കാരിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് സുരേന്ദ്രന് ജാമ്യം ലഭിച്ചിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments