Webdunia - Bharat's app for daily news and videos

Install App

സന്നിധാനത്തെ കെട്ടിട നിര്‍മാണം അവിടത്തെ പവിത്രതയ്ക്ക് യോജിച്ച നിലയിലാവണം: കെ ടി ജലീല്‍

കെ ടി ജലീല്‍ അയ്യപ്പസന്നിധാനത്ത്

Webdunia
ഞായര്‍, 30 ഒക്‌ടോബര്‍ 2016 (13:12 IST)
തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ ശബരിമല സന്നിധാനത്തെത്തി. മണ്ഡല, മകരവിളക്ക് ആഘോഷങ്ങള്‍ക്കായുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനൊപ്പം മന്ത്രി കെ ടി ജലീലും ശബരിമലയിലെത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ സന്നിധാനത്ത് എത്തിയതിന്റെ അനുഭവങ്ങളും അയ്യപ്പന്റെ പോരാളിയായിരുന്നല്ലോ മുസല്‍മാനായിരുന്ന വാവര്‍ എന്നുമെല്ലാം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പങ്കുവെക്കുകയും ചെയ്തു.

കെ ടി ജലീലിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

മലകയറി ശബരിമല സന്നിധാനത്തെത്തിയപ്പോള്‍ സമയം പുലര്‍ച്ചെ 1.15 ആയിരുന്നു. രാത്രി അവിടെ തങ്ങി. രാവിലെ ശ്രീകോവില്‍ ചുറ്റി കണ്ടു. അയ്യപ്പസന്നിധാനത്തിന്റെ മുന്നിലുമെത്തി, അവിടെ ആര്‍ക്കും ഒരു വിലക്കുമില്ല...! അതുകഴിഞ്ഞ് ശ്രീകോവിലിന് പടിഞ്ഞാറോട്ട് തുറന്ന് വെച്ച് നില്‍ക്കുന്ന വാവരുടെ നടയിലുമെത്തി. അയ്യപ്പന്റെ പോരാളിയായിരുന്നല്ലോ മുസല്‍മാനായിരുന്ന വാവര്‍. അവരുടെ സൗഹൃദം മരണത്തിനു ശേഷവും നൂറ്റാണ്ടുകളായി സുദൃഡമായി നിലനില്‍ക്കുന്നു. ആ നല്ല കാലത്തെ നമുക്ക് വീണ്ടും പുനര്‍ജനിപ്പിക്കാം...

ശബരിമല തീർഥാടനകാലം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്താനും വിവിധ സർക്കാർ വകുപ്പുകളുടേയും മറ്റും ഏകോപനയോഗം ചേരാനും വേണ്ടിയായിരുന്നു ശബരിമല സന്നിധാനത്തിലും പരിസരങ്ങളിലും സന്ദർശനത്തിനെത്തിയത്.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

അശ്ലീല വീഡിയോ പകർത്തി 10 ലക്ഷം തട്ടിയ കേസിൽ അസം സ്വദേശികൾ പിടിയിൽ

വിദ്യാര്‍ത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം : സ്‌കൂള്‍ ബസ് ഡ്രൈവറും സഹായിയും അറസ്റ്റില്‍.

കള്ളക്കേസില്‍ കുടുക്കുമെന്ന് വ്യവസായിയെ ഭീഷണിപ്പെടുത്തി 32 ലക്ഷം രൂപ തട്ടിയെടുത്ത പോലീസ് ഉദ്യോഗസ്ഥൻ പിടിയിൽ

എനിക്കെന്റെ ഭാര്യയെ കണ്ണെടുക്കാതെ നോക്കിനില്‍ക്കുന്നത് ഇഷ്ടമാണ്, എല്‍ ആന്റ് ടി ചെയര്‍മാന് മറുപടി നല്‍കി ആനന്ദ് മഹീന്ദ്ര

18കാരിയെ പീഡിപ്പിച്ച സംഭവം: നവവരനും പ്ലസ് ടു വിദ്യാർഥിയും അടക്കം 20 പേർ അറസ്റ്റിൽ

അടുത്ത ലേഖനം
Show comments