Webdunia - Bharat's app for daily news and videos

Install App

വേളി ആക്കുളം നവീകരണം ഒക്ടോബര്‍ ആദ്യവാരം; പാർക്കുകൾ ഓണത്തിന് മുമ്പായി തുറന്നു നൽകും

വേളി ആക്കുളം നവീകരണം ഒക്ടോബര്‍ ആദ്യവാരം തുടങ്ങുമെന്ന് കടകംപള്ളി സുരേന്ദ്രൻ

Webdunia
വെള്ളി, 5 ഓഗസ്റ്റ് 2016 (12:48 IST)
വേളി ആക്കുളം നവീകരണപദ്ധതിയുടെ നിര്‍മാണോദ്ഘാടനം ഒക്ടോബര്‍ ആദ്യവാരം നടത്താന്‍ വൈദ്യുതിമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ നടന്ന വിവിധ വകുപ്പ് തലവന്മാരുടെ യോഗം തീരുമാനിച്ചു. വേളി ടൂറിസം വില്ലേജിലെ ചില്‍ഡ്രന്‍സ് പാര്‍ക്ക്, മ്യൂസിക് പാര്‍ക്ക് എന്നിവയുടെ ആധുനികവല്‍ക്കരണം, ആക്കുളത്തെ രണ്ടര ഏക്കര്‍ സ്ഥലത്ത് ബിസിനസ് പാര്‍ക്ക് എന്നിവയാണ് ആരംഭിക്കുക. 
 
അടഞ്ഞുകിടക്കുന്ന വേളി, ആക്കുളം പാര്‍ക്കുകളും അനുബന്ധ സംവിധാനങ്ങളും ഓണത്തിന് മുമ്പായി തുറന്നുനല്‍കാനും യോഗം തീരുമാനിച്ചു. ഇതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ മന്ത്രി കടകംപള്ളി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മുടങ്ങിക്കിടക്കുന്ന ബോട്ട് സര്‍വീസ് അടിയന്തരമായി പുനരാരംഭിക്കും. നീക്കംചെയ്യാന്‍ ബാക്കിയുള്ള 2,35,000 ക്യൂബിക് മീറ്റര്‍ മണ്ണ് നീക്കാനുള്ള ഡ്രഡ്ജിങ്ങും നടപ്പാതയുടെ നിര്‍മാണവും പൂര്‍ത്തിയാക്കി പാര്‍ക്കുകള്‍ ടൂറിസം പ്രൊമോഷന്‍ കൌണ്‍സിലിനെ ഏല്‍പ്പിക്കും. ഈ പ്രദേശത്ത് മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. 
 
ടൂറിസം പൊലീസിന്റെ സേവനവും ലഭ്യമാക്കാന്‍ യോഗം തീരുമാനിച്ചു. ഇതോടൊപ്പം ആമയിഴഞ്ചാന്‍ തോട് ശുചീകരിക്കാനും തീരുമാനിച്ചു. നവീകരണപദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ജില്ലാത മോണിറ്ററിങ് സമിതിയും രൂപീകരിക്കും. പൊതുഭരണ സെക്രട്ടറി ഉഷ ടൈറ്റസ്, ടൂറിസം ഡയറക്ടര്‍ യു വി ജോസ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

തുര്‍ക്കി നാവികസേനയുടെ യുദ്ധക്കപ്പല്‍ പാക്കിസ്ഥാന്‍ തുറമുഖത്ത്

പരീക്ഷയെഴുതാന്‍ പത്തനംതിട്ട വരെ പോകില്ലെന്ന് കരുതി, പക്ഷേ ഗ്രീഷ്മയുടെ കണക്കുകൂട്ടലുകള്‍ തെറ്റി

പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ പിടിച്ചെടുക്കണമെന്ന് ബംഗ്ലാദേശ് മുന്‍ ജനറല്‍

പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഭീകരരെ സഹായിക്കുന്നവര്‍ക്കെതിരെ നടപടി കടുപ്പിച്ച് കശ്മീര്‍ പോലീസ്; 2800 പേരെ കസ്റ്റഡിയിലെടുത്തു

സിനിമാ താരമല്ല 'സൂപ്പര്‍ കളക്ടര്‍'; തൃശൂരിന്റെ ഹൃദയം കവര്‍ന്ന് അര്‍ജുന്‍ പാണ്ഡ്യന്‍ (വീഡിയോ)

അടുത്ത ലേഖനം
Show comments