Webdunia - Bharat's app for daily news and videos

Install App

'പൊലീസിന്റെ സഹായമൊന്നും വേണ്ട, ഞാന്‍ ഈ ജംഗ്ഷനില്‍ ഇരിക്കും'; കരിങ്കൊടി കാണിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ കടകംപള്ളി

കരിങ്കൊടി കാണിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകരെ കണ്ട് കടകംപള്ളി കാറില്‍ നിന്ന് പുറത്തേക്ക് ഇറങ്ങി

Webdunia
വ്യാഴം, 27 ഒക്‌ടോബര്‍ 2022 (08:26 IST)
കരിങ്കൊടി പ്രതിഷേധവുമായി എത്തിയ ബിജെപി പ്രവര്‍ത്തകരെ ഒറ്റയ്ക്ക് നേരിട്ട് കടകംപള്ളി സുരേന്ദ്രന്‍. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടി തിരുവനന്തപുരം പൗഡികോണത്ത് വെച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ കടകംപള്ളി സുരേന്ദ്രനെതിരെ കരിങ്കൊടി കാണിച്ചത്. 
 
കരിങ്കൊടി കാണിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകരെ കണ്ട് കടകംപള്ളി കാറില്‍ നിന്ന് പുറത്തേക്ക് ഇറങ്ങി. ബിജെപി യുവമോര്‍ച്ചാ പ്രവര്‍ത്തകരുടെ  അരികില്‍ പോയി കടകംപള്ളി സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. തനിക്ക് പൊലീസിന്റെ സഹായം ആവശ്യമില്ലെന്നും തന്നെ പേടിപ്പിക്കാന്‍ നോക്കേണ്ട എന്നും കടകംപള്ളി പ്രതിഷേധക്കാരോട് പറഞ്ഞു. 
' ആരോപണം എങ്ങനെ നേരിടണമെന്ന് എനിക്കറിയാം. നിങ്ങള്‍ പ്രതിഷേധിച്ചോ. ഇതെല്ലാം രാഷ്ട്രീയമാണ്. ഞാന്‍ ജനങ്ങളുടെ കൂടെ കാണും. പൊലീസിന്റെ സഹായമൊന്നും എനിക്ക് വേണ്ടാ. ഈ നാട്ടില്‍ എനിക്ക് അതിന്റെ ആവശ്യമില്ല. ഞാന്‍ ഈ ജംഗ്ഷനില്‍ ഇരിക്കും. പേടിപ്പിക്കാനൊന്നും നോക്കണ്ട,' കടകംപള്ളി പറഞ്ഞു. 

സ്വർണക്കടത്തുകേസ് പ്രതി സ്വപ്നയുടെ വീട്ടിൽ പോയതായും ഫോട്ടോയെടുക്കുമ്പോൾ സ്വപ്നയുടെ തോളിൽ കൈയിട്ടതായും കടകംപള്ളിക്കെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇക്കാര്യം കടകംപള്ളി നിഷേധിച്ചു.
 

 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

അടുത്ത ലേഖനം
Show comments